
കുവൈറ്റ് സിറ്റി: 2025 ജനുവരി 1 മുതല്‍ നവംബർ 10 വരെ വിവിധ നിയമലംഘനങ്ങള്‍ നടത്തിയ 34,143 പ്രവാസികളെ കുവൈത്തില്‍നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റെസിഡൻസി നിയമലംഘനങ്ങള്‍, ക്രിമിനല്‍ കേസുകള്‍, പെരുമാറ്റവുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ എന്നിവയാണ് നാടുകടത്തലിന് പ്രധാന കാരണം. രാജ്യത്തിന്റെ നിയമ-ക്രമസുരക്ഷ ഉറപ്പാക്കാനും പൊതുസുരക്ഷ സംരക്ഷിക്കാനും ഭരണനിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനുമുള്ള മന്ത്രാലയത്തിന്റെ തുടരനുഷ്ഠാനങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ എന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. രാജ്യവ്യാപകമായി നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ നിരീക്ഷണവും പരിശോധനയും ശക്തമായി തുടരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. മന്ത്രാലയത്തിന്റെ ഈ നടപടികൾ കുവൈത്തിലെ സ്ഥിരതയും സുരക്ഷയും നിലനിർത്താനുള്ള സർക്കാരിന്റെ ശക്തമായ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ