
കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമിയയിൽ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ അടിച്ചുതകർത്ത പ്രവാസിയെ അറസ്റ്റ് ചെയ്തു. ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് പ്രതിനിധീകരിക്കുന്ന സെക്യൂരിറ്റി ഡയറക്ടറേറ്റ്സ് സെക്ടറിലെ സുരക്ഷാ ഉദ്യോഗസ്ഥറാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതി ടൂറിസ്റ്റ് വിസയിൽ രാജ്യത്ത് പ്രവേശിച്ച കനേഡിയൻ ആണെന്ന് തിരിച്ചറിഞ്ഞു.
വാഹനം തകർക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ അസാധാരണമായ അവസ്ഥയിലുള്ള വ്യക്തിയെ പൊലീസ് കണ്ടെത്തി. ഏഴ് വാഹനങ്ങളുടെ ഗ്ലാസ്സുകൾ തകർത്ത് നാശനഷ്ടമുണ്ടാക്കിയ പ്രതിയെ നിയമനടപടികൾക്കായി സാൽമിയ പൊലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്തു. കേടുപാടുകൾ സംഭവിച്ച വാഹനങ്ങളുടെ ഉടമകളോട് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സ്റ്റേഷൻ സന്ദർശിക്കാൻ അധികൃതർ നിർദ്ദേശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ