
ദുബായ്: സംഘർഷ കാലത്തെ സോഷ്യൽ മീഡിയാവ്യാജ പ്രചരണങ്ങൾക്കെതിരെ അതിശക്തമായ നടപടി പരസ്യമാക്കി യുഎഇ. എഐ ഉൾപ്പടെ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തിയതിന് വിവിധ രാജ്യക്കാരായ 35 പേരെ യുഎഇ അറ്റോണി ജനറൽ അറസ്റ്റ് ചെയ്തു. ഇതിൽ 17പേർ ഇന്ത്യക്കാരാണ്. ഇവരെ അതിവേഗ വിചാരണയ്ക്ക് നിർദേശം നൽകി. കൃത്രിമമായി നിർമ്മിച്ച വിഡീയോകളുപയോഗിച്ച് തെറ്റായ പ്രചരണം നടത്തിയെന്നാണ് കേസ്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ശക്തമായ നിരീക്ഷണത്തിന് ശേഷമാണ് നടപടി.
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും പരിഭ്രാന്ത്രി പരത്തിയും രാജ്യസുരക്ഷയെ അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് കേസ്. മറ്റു രാജ്യങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ട വീഡിയോ യുഎഇയിലേത് എന്ന പേരിൽ പ്രചരിപ്പിച്ചു. ജനങ്ങൾക്കിടയിലേക്ക് ആക്രമണം നടക്കുന്നതും പ്രചരിപ്പിച്ചു. എഐ ഉപയോഗിച്ച് യുഎഇയുടെ ഐക്കോണിക് സ്ഥലങ്ങൾ തകർന്ന വീഡിയോ പ്രചരിപ്പിച്ചു എന്നിങ്ങനെയാണ് കുറ്റങ്ങൾ. പ്രതികൾക്ക് ഒരു വർഷത്തിൽ കുറയാത്ത തടവ് ലഭിക്കാം. 1 ലക്ഷം ദിർഹം വരെയാണ് പിഴ ഈടാക്കുക. നേരത്തെ, ദൃശ്യങ്ങൾ ചിത്രികരീച്ചതിന് അബുദാബി പൊലീസ് 45 പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam