
ബിഗ് ടിക്കറ്റ് സീരീസ് 284-ൽ അഞ്ച് വിജയികൾ 100,000 ദിർഹംവീതം പങ്കിട്ടു. വിജയികളിൽ രണ്ടുപേർ മലയാളികളാണ്.
ചിസ്മ ചന്ദ്രനാണ് വിജയിയായ ഒരു മലയാളി. എട്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ചിസ്മ ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.
വിജയിയായ രണ്ടാമത്തെ മലയാളി ടെക്നിക്കൽ എൻജിനീയറായ ബിജു എരട്ടയിലാണ്. ദുബായിൽ കുടുംബമായി താമസിക്കുകയാണ് ബിജു. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.
“ഞാൻ ഇത് പ്രതീക്ഷിച്ചതേയില്ല. ഒരു അടിപൊളി സർപ്രൈസ് ആണിത്.” – അദ്ദേഹം പറയുന്നു.
ഇന്ത്യയിൽ നിന്നുള്ള രണ്ടു വിജയികൾ കൂടെ ഇത്തവണ സമ്മാനം നേടി. ടിക്കറ്റ് നമ്പർ 369813 കൈവശമുള്ള സന്തോഷ് ജോർജാണ് ഒരു വിജയി. എലവേറ്റർ ടെക്നീഷ്യനായ കമലേഷ് പട്ടേലാണ് മറ്റൊരു വിജയി. 2014 മുതൽ കുവൈത്തിലാണ് അദ്ദേഹം ജീവിക്കുന്നത്. സുഹൃത്തുക്കളായ 11 പേർക്കൊപ്പമാണ് കമലേഷ് ബിഗ് ടിക്കറ്റ് എടുത്തത്. സമ്മാനത്തുക തുല്യമായി വീതിക്കാനാണ് സംഘത്തിന്റെ തീരുമാനം. തനിക്ക് ലഭിച്ച പങ്ക് ഉപയോഗിച്ച് വീട്ടുകാരെ സഹായിക്കാനാണ് കമലേഷ് ആഗ്രഹിക്കുന്നത്.
ബംഗ്ലദേശിൽ നിന്നാണ് അഞ്ചാമത്തെ വിജയി. ദുബായിൽ മാനേജറായി ജോലിനോക്കുന്ന മുസമ്മിൽ ശംസുൽ ആണ് വിഡയി. സഹപ്രവർത്തകരായ 12 പേർക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.
മാർച്ച് മാസം ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നവർക്ക് ഏപ്രിൽ മൂന്നിന് നടക്കുന്ന ഡ്രോയിൽ 20 മില്യൺ ദിർഹം നേടാൻ അവസരം ലഭിക്കും. ഇതിന് പുറമെ അഞ്ച് പേർക്ക് സമാശ്വാസ സമ്മാനമായി 200 ഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടി വീതം ലഭിക്കും. ആഴ്ച്ച തോറുമുള്ള ഇ-ഡ്രോയിൽ വിജയിക്കുന്ന നാല് പേർക്കും സ്വർണ്ണക്കട്ടികൾ ലഭിക്കും.
ബിഗ് വിൻ മത്സരത്തിൽ പങ്കെടുക്കാൻ മാർച്ച് 24 വരെ അവസരമുണ്ട്. ഒറ്റത്തവണയായി രണ്ടോ അതിലധികമോ ബിഗ് ടിക്കറ്റുകൾ വാങ്ങി ഡ്രോയിൽ പങ്കെടുക്കാം. നാല് പേർക്ക് ഉറപ്പായ സമ്മാനങ്ങൾ ലഭിക്കും. 50,000 ദിർഹം മുതൽ 150,000 ദിർഹംവരെയാണ് സമ്മാനം. ഏപ്രിൽ ഒന്നിന് വിജയികളെ വെബ്സൈറ്റിലൂടെ പ്രഖ്യാപിക്കും.
ഡ്രീം കാർ സീരീസിൽ ഏപ്രിൽ 3-ന് മസെരാറ്റി ഗ്രെക്കാലെ, മെയ് മൂന്നിന് ലാൻഡ് റോവർ ഡിഫൻഡർ എന്നിവയാണ് സമ്മാനങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam