Latest Videos

ദുബൈ ഗോള്‍ഡ് ആന്‍ഡ് ജുവലറി നറുക്കെടുപ്പില്‍ ഒമ്പത് കിലോ സ്വര്‍ണം പങ്കിട്ടെടുത്ത് 36 പേര്‍

By Web TeamFirst Published Jan 5, 2021, 3:51 PM IST
Highlights

ലോകം മുഴുവന്‍ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന മഹാമാരിക്കാലത്ത് അനുഗ്രഹമായാണ് ദുബൈ ഗോള്‍ഡ് ആന്‍ഡ് ജുവലറി നറുക്കെടുപ്പ് നടക്കുന്നത്.

ദുബൈ: നറുക്കെടുപ്പിലൂടെ ഒമ്പത് കിലോ സ്വര്‍ണം സമ്മാനമായി നല്‍കി 2020നോട് വിട പറഞ്ഞ് ദുബൈ ഗോള്‍ഡ് ആന്‍ഡ് ജുവലറി ഗ്രൂപ്പ്. ഗ്ലോബല്‍ വില്ലേജില്‍ നടന്ന സമ്മാന വിതരണ പരിപാടിയില്‍ 36 പേരെയാണ് വിജയികളായി തെരഞ്ഞെടുത്തത്.

ലോകം മുഴുവന്‍ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന മഹാമാരിക്കാലത്ത് അനുഗ്രഹമായാണ് ദുബൈ ഗോള്‍ഡ് ആന്‍ഡ് ജുവലറി നറുക്കെടുപ്പ് നടക്കുന്നത്. നറുക്കെടുപ്പില്‍ വിജയിച്ച പലരും നൊമ്പരപ്പെടുത്തുന്ന ജീവിത കഥകളാണ് പങ്കുവെച്ചത്. പ്രയാസമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കുന്നതിനായുള്ള ദുബൈയിലെ ഇത്തരം ഷോപ്പിങ് പ്രൊമോഷനുകളുടെ പ്രധാന ഉദ്ദേശ്യം ഇതിലൂടെ നിറവേറുകയാണ്. 

'20 വര്‍ഷമായി യുഎഇയില്‍ കഠിനാധ്വാനം ചെയ്യുകയാണ്. ഇപ്പോള്‍ എനിക്ക് തോന്നുന്നു, ഇതാണ് വീട്ടിലേക്ക് മടങ്ങാനും കുടുംബവുമായി ചെലവഴിക്കാനുമുള്ള ശരിയായ സമയം, പ്രത്യേകിച്ച് കൊവിഡ് മഹാമാരിയുടെ ഈ പശ്ചാത്തലത്തില്‍. ഇക്കഴിഞ്ഞ വര്‍ഷം എനിക്ക് ഏറ്റവും സന്തോഷം നല്‍കിയതായിരുന്നു നറുക്കെടുപ്പിലെ വിജയം. യുഎഇ എനിക്കും എന്റെ കുടുംബത്തിനും നല്‍കിയ മികച്ച പുതുവര്‍ഷസമ്മാനമാണിത്'- നറുക്കെടുപ്പിലെ ഒരു വിജയിയായ പ്രദീപ് ശ്രേഷ്ഠ പറഞ്ഞു.

യുഎഇയിലെ ജോലി നഷ്ടപ്പെട്ടതോടെ ഇപ്പോള്‍ കുടുംബത്തോടൊപ്പം പാകിസ്ഥാനിലാണ് താമസിക്കുന്നതെന്നും ഡിജിജെജി ടീമിന്റെ ഫോണ്‍ കോള്‍ ലഭിച്ചപ്പോള്‍ ആദ്യം പ്രാങ്ക് കോളാണെന്നാണ് തെറ്റിദ്ധരിച്ചതെന്നും മറ്റൊരു വിജയിയായ എംഡി അഷ്‌റഫ് പറഞ്ഞു. സുഹൃത്തുക്കളുമായി ചേര്‍ന്ന് കൂടുതല്‍ പരിശോധിച്ച ശേഷമാണ് വിജയിച്ച വിവരം ഉറപ്പിച്ചത്. 250 ഗ്രാം സ്വര്‍ണം നേടിയെന്നതിന്റെ ഞെട്ടലിലാണ് ഇപ്പോഴുമെന്നും ജീവിതം തന്നെ മാറ്റിമറിച്ച നിമിഷമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മാനം എത്രയും വേഗം കൈപ്പറ്റാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇത് തനിക്കും തന്റെ കുടുംബത്തിനും പ്രതിസന്ധി സമയത്ത് വലിയ ആശ്വാസമാണെന്നും അഷ്‌റഫ് പ്രതികരിച്ചു.

250 ഗ്രാം സ്വര്‍ണം നേടിയതില്‍ മറ്റൊരാള്‍ ഇന്ത്യക്കാരായിയായ ക്രിസ്റ്റീന എ എസാണ്. 'ഞാന്‍ വളരെയധികം സന്തോഷത്തിലാണ്. ഇപ്പോള്‍ എന്താണ് തോന്നുന്നതെന്ന് വിശദമാക്കാന്‍ പോലും കഴിയുന്നില്ല. ഇതിന് മുമ്പ് പല മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല. ദൈവം എന്നോട് ഇത്രത്തോളം ദയ കാണിച്ചിരിക്കുന്നു. സ്വര്‍ണം മകളുടെ ഭാവിക്കായി മാറ്റിവെക്കും. വെറും 3400 ദിര്‍ഹം ചെലവഴിച്ച് ഇത്രവലിയ നേട്ടം സ്വന്തമാക്കാനാകുമെന്ന് കരുതിയിരുന്നില്ല'- ക്രിസ്റ്റീനയുടെ പിതാവ് പറഞ്ഞു.

അതേസമയം 2021 ജനുവരി മൂന്നിന് നടന്ന നറുക്കെടുപ്പില്‍ രണ്ട് ഇന്ത്യക്കാരുള്‍പ്പെടെ നാല് പേരാണ് കാല്‍ കിലോ സ്വര്‍ണം സമ്മാനമായി നേടിയത്. 0228696 എന്ന കൂപ്പണ്‍ നമ്പരാണ് ഇന്ത്യക്കാരനായ എം.റംസാന് 250 ഗ്രാം സ്വര്‍ണം നേടിക്കൊടുത്തത്. പാകിസ്ഥാനില്‍ നിന്നുള്ള 
ഫലാൽ സിദ്ധിക്കിയുടെ 0236380 നമ്പര്‍ കൂപ്പണിനും കാല്‍ കിലോ സ്വര്‍ണം സമ്മാനമായി ലഭിച്ചു. ഇന്ത്യക്കാരിയായ 
വി. മാനസയുടെ 0629402 എന്ന കൂപ്പണ്‍ നമ്പരിനും കാല്‍ കിലോ സ്വര്‍ണം ലഭിച്ചു. പാകിസ്ഥാന്‍ സ്വദേശിയായ ഫർസാന. വൈ 0246485 എന്ന കൂപ്പണ്‍ നമ്പരിലൂടെ സമ്മാനാര്‍ഹയായി. 

"

ദുബൈ ഗോള്‍ഡ് ആന്‍ഡ് ജുവലറി ഗ്രൂപ്പിന്റെ നറുക്കെടുപ്പ് കാലയളവില്‍ 16 കിലോ സ്വര്‍ണം സ്വന്തമാക്കാനുള്ള അവസരം ഉപഭോക്താക്കള്‍ക്ക് ഇനിയുമുണ്ട്. വിവിധ ഔട്ട്ലറ്റുകളില്‍ നിന്ന് 500 ദിര്‍ഹത്തിന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു നറുക്കെടുപ്പ് കൂപ്പണും 500 ദിര്‍ഹത്തിന് വജ്രം, പേള്‍  ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് രണ്ട് നറുക്കെടുപ്പ് കൂപ്പണും ലഭിക്കും. വിവിധ ഔട്ട്‌ലറ്റുകളില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് പുറമെ, ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ കോണ്‍കോഴ്‌സ് ബി, ടെര്‍മിനല്‍ ഒന്നിലും രണ്ടിലുമുള്ള കോണ്‍കോഴ്‌സ് സി എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന ദുബൈ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്കും ഈ നറുക്കെടുപ്പില്‍ പങ്കെടുക്കാം. ജനുവരി 30 വരെയുള്ള കാലയളവില്‍ എല്ലാ രണ്ടാം ദിവസവും നാല് വിജയികളെ പ്രഖ്യാപിക്കും. നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്ന മാളുകള്‍, നറുക്കെടുപ്പ് തീയതികളും സ്ഥലങ്ങളും എന്നിവ അറിയാനായി http://dubaicityofgold.com/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

click me!