രാജ്യത്തിന് പുറത്തുള്ള 40,000 പ്രവാസികളുടെ താമസരേഖ റദ്ദാക്കി കുവൈത്ത്

By Web TeamFirst Published Jul 20, 2020, 5:21 PM IST
Highlights

നിശ്ചിത സമയത്തിനുള്ളില്‍ താമസരേഖ പുതുക്കാന്‍ നല്‍കിയ അവസരം പ്രയോജനപ്പെടുത്താത്തവര്‍ക്കാണ് ഇത് ബാധകമാകുക.

കുവൈത്ത് സിറ്റി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മടങ്ങിയെത്താനാകാതെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളില്‍ താമസരേഖ പുതുക്കാത്ത 40,000 പേരുടെ താമസരേഖ റദ്ദാക്കി കുവൈത്ത്. നിശ്ചിത സമയത്തിനുള്ളില്‍ താമസരേഖ പുതുക്കാന്‍ നല്‍കിയ അവസരം പ്രയോജനപ്പെടുത്താത്തവര്‍ക്കാണ് ഇത് ബാധകമാകുക. 

ഇവര്‍ക്ക് ഇനി പുതിയ വിസയില്‍ മാത്രമെ കുവൈത്തിലേക്ക് പ്രവേശിക്കാനാകൂ എന്ന് താമസകാര്യ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹമദ് റഷീദ് അല്‍ തവാലയെ ഉദ്ധരിച്ച് 'കുവൈത്ത് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് താമസരേഖ പുതുക്കാന്‍ സമയം നല്‍കിയിരുന്നു.
കുവൈത്തില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് സ്വകാര്യ മേഖലയിലേക്കുള്ള വിസ മാറ്റത്തിനും വിലക്ക്

click me!