ഓണ്‍ലൈന്‍ വിസ; കിങ് ഫഹദ് കോസ് വേ വഴി സൗദിയിലെത്തിയത് 500 വിനോദസഞ്ചാരികള്‍

By Web TeamFirst Published Oct 14, 2019, 4:18 PM IST
Highlights

49 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ വിസ നല്‍കിത്തുടങ്ങിയതില്‍ പിന്നെ സൗദിയിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടാവുന്നത്.

റിയാദ്: സൗദി അറേബ്യ പുതിയതായി ആവിഷ്കരിച്ച ഓണ്‍ അറൈവല്‍ വിസ സൗകര്യം പ്രയോജനപ്പെടുത്തി കിങ് ഫഹദ് കോസ്‍വേ കടന്നെത്തിയത് അഞ്ഞൂറ് വിനോദസഞ്ചാരികള്‍.  ഇതിനുപുറമെ കിഴക്കന്‍ അതിര്‍ത്തിയിലെ എന്‍ട്രി പോയിന്റുകള്‍ വഴി 778 വിനോദസഞ്ചാരികളും ബഹ്റൈനില്‍ നിന്ന് സൗദിയില്‍ പ്രവേശിച്ചതായി അധികൃതര്‍ അറിയിച്ചു. 49 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ വിസ നല്‍കിത്തുടങ്ങിയതില്‍ പിന്നെ സൗദിയിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടാവുന്നത്.

കിങ് ഫഹദ് കോസ്‍വേ വഴി ബഹ്റൈനില്‍ നിന്ന് സൗദിയില്‍ പ്രവേശിച്ചവരില്‍ ഏറ്റവുമധികം പേര്‍ ചൈനക്കാരാണ്. അമേരിക്കന്‍ പൗരന്മാര്‍ രണ്ടാം സ്ഥാനത്തും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മൂന്നാം സ്ഥാനത്തുമാണ്. സെപ്തംബര്‍ 27 മുതലാണ് സൗദിയില്‍ 49 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ വിസ നല്‍കിത്തുടങ്ങിയത്.

click me!