പ്രവാസി മലയാളി റിയാദിലെ താമസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

By Web TeamFirst Published Dec 27, 2019, 10:53 PM IST
Highlights

കോഴിക്കോട് ഫറോക്ക് ചുങ്കം എട്ടേനാലിൽ താമസിക്കുന്ന തലേക്കര ബീരാൻകുട്ടിയാണ് (52) രാവിലെ എട്ട് മണിയോടെ ശുമൈസിയിലെ മുറിയിൽ കുഴഞ്ഞുവീണ് മരിച്ചത്.

റിയാദ്: റിയാദിലെ താമസസ്ഥലത്ത് മലയാളി കുഴഞ്ഞുവീണു മരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കോഴിക്കോട് ഫറോക്ക് ചുങ്കം എട്ടേനാലിൽ താമസിക്കുന്ന തലേക്കര ബീരാൻകുട്ടിയാണ് (52) രാവിലെ എട്ട് മണിയോടെ ശുമൈസിയിലെ മുറിയിൽ കുഴഞ്ഞുവീണത്. ഉടൻ മരണവും സംഭവിച്ചു. ഐ.ടി.എൽ വേൾഡ് ട്രാവൽ ഗ്രൂപ് റിയാദ് ബ്രാഞ്ചിൽ ജീവനക്കാരനാണ്. 

ഫറോക്ക് ചുങ്കം കുന്നത്ത് മോട്ടയിലെ പരേതരായ മോയുട്ടി പിതാവും പാത്തെയി മാതാവുമാണ്. ഭാര്യ ഫാത്തിമത്ത് സമീറ, മക്കൾ. ഷഹനാസ്, മുഹമ്മദ്‌ സിബിലി, മുഹമ്മദ്‌ സാബിത്ത്. മരുമകൻ: ജുനൈദ്. സഹോദരങ്ങൾ: ഇസ്മാഈൽ, അബ്ദുൽ സമദ്, ആയിഷാബി, ഇത്തിരിയം, മൈമൂന. 

മൃതദേഹം ശുമൈസി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. താഇഫിലുള്ള ഭാര്യാസഹോദരൻ ശരീഫ് റിയാദിലെത്തിയിട്ടുണ്ട്. 32 വർഷമായി റിയാദിലുള്ള ബീരാൻകുട്ടി രണ്ട് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

 

click me!