കുവൈത്തിൽ സുരക്ഷാ നിയമലംഘനം, 53 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Published : Aug 19, 2025, 02:31 PM IST
shops shut down

Synopsis

ഫയർ ഫോഴ്സ് വിവിധ സർക്കാർ ഏജൻസികളുമായി ചേർന്നാണ് പരിശോധന നടത്തിയത്.

കുവൈത്ത് സിറ്റി: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ 53 സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി കുവൈത്ത് ഫയർ ഫോഴ്സ് അറിയിച്ചു. ഫർവാനിയയിലെ വ്യാവസായിക മേഖലയിലും വ്യാപാര സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിലാണ് സുരക്ഷ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. ഫയർ ഫോഴ്സ് വിവിധ സർക്കാർ ഏജൻസികളുമായി ചേർന്നാണ് പരിശോധന നടത്തിയത്.

ഇതിൽ ഫയർ സുരക്ഷാ ചട്ടങ്ങളും മറ്റ് നിയമങ്ങളും ലംഘിച്ചതായി കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ അഡ്മിനിസ്ട്രേറ്റീവ് നടപടി സ്വീകരിക്കപ്പെട്ടു. അതോടൊപ്പം, 120 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുകളും നോട്ടീസുകളും നൽകി, ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉടൻ നടപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സംയുക്ത പരിശോധനയിൽ മിനിസ്ട്രി ഓഫ് ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് റിന്യൂവബിൾ എനർജി, മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി, എൻവയോൺമെന്‍റ് പബ്ലിക് അതോറിറ്റി, കുവൈത്ത് നഗരസഭ എന്നിവയുടെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വൈറൽ സോഷ്യൽ മീഡിയ താരം അബു മുർദാഅ് വാഹനാപകടത്തിൽ മരിച്ചു
പ്രവാസി മലയാളി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു