സൗദിയില്‍ നിയമലംഘകരായ മലയാളികളുള്‍പ്പെടെ 580 ഇന്ത്യാക്കാരെ കൂടി നാടുകടത്തി

By Web TeamFirst Published Jan 8, 2021, 11:43 PM IST
Highlights

രണ്ടുദിവസങ്ങളിലും 290 പേരെ വീതമാണ് നാട്ടിലെത്തിച്ചത്. 15 മലയാളികളും 37 തമിഴ്‌നാട്ടുകാരും 27 തെലങ്കാന ആന്ധ്ര സ്വദേശികളും 49 ബിഹാറികളും 219 ഉത്തര്‍പ്രദേശുകാരും 202 പശ്ചിമ ബംഗാള്‍ സ്വദേശികളും 31 രാജസ്ഥാനികളുമാണ് നാട്ടിലെത്തിയത്.

റിയാദ്: നിയമലംഘകരായി സൗദി നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞ 580 ഇന്ത്യാക്കാരെ കൂടി നാടുകടത്തി. തൊഴില്‍, വിസാനിയമങ്ങള്‍ ലംഘനത്തിന് പിടിയിലായി റിയാദിലെ നാടുകടത്തല്‍ കേന്ദ്രത്തിലെത്തിയ ഇവര്‍ ബുധന്‍, വെള്ളി ദിവസങ്ങളിലാണ് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോയത്.

രണ്ടുദിവസങ്ങളിലും 290 പേരെ വീതമാണ് നാട്ടിലെത്തിച്ചത്. 15 മലയാളികളും 37 തമിഴ്‌നാട്ടുകാരും 27 തെലങ്കാന ആന്ധ്ര സ്വദേശികളും 49 ബിഹാറികളും 219 ഉത്തര്‍പ്രദേശുകാരും 202 പശ്ചിമ ബംഗാള്‍ സ്വദേശികളും 31 രാജസ്ഥാനികളുമാണ് നാട്ടിലെത്തിയത്. ഇഖാമ പുതുക്കാത്തത്, ഹുറൂബ് കേസ്, തൊഴില്‍ നിയമലംഘനം എന്നീ കുറ്റങ്ങള്‍ക്കാണ് ഇവര്‍ പിടിയിലായത്. കൊവിഡ് തുടങ്ങിയ ശേഷം എട്ട് മാസത്തിനിടെ സൗദിയില്‍ നിന്ന് നാടുകടത്തിയ ഇന്ത്യന്‍ തടവുകാരുടെ എണ്ണം ഇതോടെ 4323 ആയി.  

click me!