ചിരിയും പോസിറ്റീവ് വൈബ്സും നിറഞ്ഞ ഈ ലൈവ് ഷോ 2026 ഫെബ്രുവരി 21-ന് അൽ ബർഷ സൗത്തിലെ ദുബായ് ഹൈറ്റ്സ് അക്കാദമിയിൽ
ദക്ഷിണേഷ്യൻ സ്റ്റാൻഡ്-അപ്പ് താരങ്ങളുടെ യു.എ.ഇയിലെ പ്രിയ വേദി - കളേഴ്‌സ് ലാഫ്റ്റർ നൈറ്റ് വീണ്ടുമെത്തുന്നു. പ്രേക്ഷകരുടെ പ്രിയങ്കരനായ കോമേഡിയൻ അഭിഷേക് കുമാറിന്റെ പുതുമയാർന്ന കോമഡി സ്പെഷ്യൽ “Abishek Wants to Enjoy Life” എന്ന ഷോയുമായാണ് ലാഫ്റ്റർ നൈറ്റ് ഗംഭീര തിരിച്ചു വരവ് നടത്തുന്നത്.

ചിരിയും പോസിറ്റീവ് വൈബ്സും നിറഞ്ഞ ഈ ലൈവ് ഷോ 2026 ഫെബ്രുവരി 21-ന് അൽ ബർഷ സൗത്തിലെ ദുബായ് ഹൈറ്റ്സ് അക്കാദമിയിൽ ആണ് നടക്കുന്നത്. നിരവധി പുതുമയാർന്നതും ആവേശകരവുമായ വിനോദ പരിപാടികൾക്ക് വേദിയൊരുങ്ങുന്ന ദുബായിൽ, സാംസ്കാരിക അടിത്തറയുള്ളതും ഏവർക്കും ആസ്വദിക്കാൻ കഴിയുന്നതുമായ ഉള്ളടക്കമാണ് കാണികൾ ഇഷ്ടപ്പെടുന്നത്. മൂർച്ചയേറിയതും സ്മാർട്ടുമായ ഹാസ്യത്തിലൂടെ കാഴ്ചക്കാരെ ഒരുമിപ്പിക്കുന്ന കളേഴ്‌സ് ലാഫ്റ്റർ നൈറ്റ് ഇത് തന്നെയാണ് കാഴ്ച വക്കുന്നതും.
മികച്ച സ്റ്റേജ് പ്രകടനവും വൈറൽ സ്കെച്ചുകളും കൊണ്ട് പ്രശസ്തനായ അഭിഷേക് കുമാർ, പുതു തലമുറ ഇന്ത്യൻ കോമേഡിയന്മാരിൽ ഒരു ശക്തമായ ശബ്ദമാണ്. അദ്ദേഹത്തിന്റെ പുതിയ സ്പെഷ്യൽ, ഇന്നത്തെ “always-on lifestyle” ആസ്പദമാക്കിയാണ് — ഒന്നിലധികം കാര്യങ്ങൾ ഒരേസമയം ചെയ്യാനുള്ള സമ്മർദ്ദം, സ്ഥിരമായി പ്രൊഡക്ടീവായിരിക്കേണ്ടത്, എല്ലാവരെയും സന്തോഷിപ്പിക്കേണ്ട ബാധ്യത, ഒപ്പം ഈ ഓട്ടത്തിന്റെ വേഗത കുറക്കാനും ജീവിതം ഒന്നാസ്വദിക്കാനുമുള്ള ഏവരുടെയും ആഗ്രഹം എന്നിവയെ ഹാസ്യരൂപത്തിൽ അവതരിപ്പിക്കുന്നു.
കളേഴ്‌സ് ലാഫ്റ്റർ നൈറ്റിൽ മുൻപ് നിർമൽ പിള്ളൈ, മുനവർ ഫാറൂഖി എന്നിവർ പങ്കെടുത്തിരുന്നു. ടിക്കറ്റ് നിരക്ക് AED 100 മുതൽ ആരംഭിക്കുന്നു. ടിക്കറ്റുകൾ Platinumlist വഴി ബുക്ക് ചെയ്യാം.
