അമേരിക്കയില്‍ 16കാരന്‍ ഇന്ത്യക്കാരനെ വെടിവെച്ച് കൊന്നു

Published : Nov 18, 2018, 10:13 AM ISTUpdated : Nov 18, 2018, 10:22 AM IST
അമേരിക്കയില്‍ 16കാരന്‍ ഇന്ത്യക്കാരനെ വെടിവെച്ച് കൊന്നു

Synopsis

അമേരിക്കയിലെ ന്യൂജേഴ്സിയില്‍ അക്രമിയായ 16കാരന്‍ തെലങ്കാന സ്വദേശിയയായ 61കാരനെ വെടിവെച്ച് കൊന്നു. സുനില്‍ ഹെഡ്ലെയാണ് മരിച്ചത്.

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂജേഴ്സിയില്‍ അക്രമിയായ 16കാരന്‍ തെലങ്കാന സ്വദേശിയയായ 61കാരനെ വെടിവെച്ച് കൊന്നു. സുനില്‍ ഹെഡ്ലെയാണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ 16കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച അമേരിക്കന്‍ സമയം രാത്രി എട്ട് മണിയോടെ ആയിരുന്നു കൊലപാതകം നടന്നത്.

വ്യാഴാഴ്ച രാത്രി ജോലിക്ക് പോകാനായി വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് അക്രമി വെടിയുതിര്‍ത്തത്. സുനിലിനു നേരെ ആക്രമി തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. ശരീരം മുഴുവന്‍ വെടിയേറ്റ അദ്ദേഹം തല്‍ക്ഷണം മരിച്ചു. വെടിയേറ്റ് വീണയുടന്‍ സുനിലിന്‍റെ കാറുമായി അക്രമി കടന്നുകളയുകയായിരുന്നു. 

കാര്‍ മോഷണമാണ് ആക്രമണത്തിന് പിന്നിലെന്നും പ്രതിയെ പിടികൂടിയതായും പൊലീസിനെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1987 മുതല്‍ കഴിഞ്ഞ 30 വര്‍ഷമായി സുനില്‍ അമേരിക്കയിലാണ് താമസം. ഹോട്ടല്‍ രംഗത്തായിരുന്നു സുനിലിന്‍റെ ജോലി. ഈ മാസം അവസാനം അമ്മയുടെ 95ാം ജന്മദിനാഘോഷത്തിനായി നാട്ടിലേക്ക് വരാനിരിക്കെയായിരുന്നു ദാരുണ സംഭവം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി
ബെത്‍ലഹേമിന്‍റെ ഓർമ്മ പുതുക്കി ഇവാൻജെലിക്കൽ ചർച്ച് കുവൈത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ