ഊര്‍ജ്ജ മേഖലയില്‍ വന്‍ പദ്ധതികള്‍ക്ക് യുഎഇ സൗദി ധാരണ

By Web TeamFirst Published Nov 18, 2018, 12:54 AM IST
Highlights

ഇന്ത്യയിൽ യുഎഇയുടെ എണ്ണ ശേഖരം വർധിപ്പിക്കുന്നതിനുള്ള സുപ്രധാന തീരുമാനവും സമ്മേളനത്തിലുണ്ടായി. കർണാടകയിലെ പാഡൂരിലുള്ള ഭൂഗർഭ സംഭരണ കേന്ദ്രത്തിൽ 1.7 കോടി ബാരൽ എണ്ണ സംഭരിക്കാനുള്ള കരാറാണ് ഒപ്പിട്ടത്.

അബുദാബി: ഊർജ്ജ മേഖലയിൽ ഇന്ത്യ ഉൾപ്പെടെയുള്ള സഖ്യ രാജ്യങ്ങളുമായി ചേർന്ന് വമ്പൻ പദ്ധതികൾ നടപ്പാക്കാൻ യുഎഇ-സൗദി ധാരണ. ഇരു രാജ്യങ്ങൾക്കും നേട്ടമുണ്ടാക്കാവുന്ന കോടികളുടെ കരാറുകളാണ് നാലു ദിവസം നീണ്ട അബുദാബി രാജ്യാന്തര പെട്രോളിയം പ്രദർശന, സമ്മേളനത്തിൽ ഒപ്പുവച്ചത്.

ഊർജ മേഖലയിലെ സാധ്യതകളും വെല്ലുവിളികളുമാണ് സമ്മേളനം പ്രധാനമായും ചര്‍ച്ചചെയ്തത്. ഇന്ത്യയിൽ യുഎഇയുടെ എണ്ണ ശേഖരം വർധിപ്പിക്കുന്നതിനുള്ള സുപ്രധാന തീരുമാനവും സമ്മേളനത്തിലുണ്ടായി. കർണാടകയിലെ പാഡൂരിലുള്ള ഭൂഗർഭ സംഭരണ കേന്ദ്രത്തിൽ 1.7 കോടി ബാരൽ എണ്ണ സംഭരിക്കാനുള്ള കരാറാണ് ഒപ്പിട്ടത്. വിപണിയിലെ ആവശ്യം മനസ്സിലാക്കി എണ്ണ ഉൽപാദനം കൂട്ടാനും കുറയ്ക്കാനും ഒരുക്കമാണെന്നും സൗദിയും യുഎഇയും സമ്മേളനത്തിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ പെട്രോളിയം ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്, ഒപെക് ഇതര രാജ്യങ്ങളുടെ താൽപര്യം മാനിച്ചായിരിക്കും തീരുമാനം. സംഭരണ, പെട്രോകെമിക്കൽ മേഖലയിൽ മുബാദല ഇൻവെസ്റ്റ് കമ്പനിയുമായും ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്സ് ലിമിറ്റഡുമായും അഡ്നോക് കരാറൊപ്പിട്ടു. നാലു ദിവസം നീണ്ട അബുദാബി രാജ്യാന്തര പെട്രോളിയം പ്രദർശന, സമ്മേളനത്തിലാണ് സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചത്.

click me!