തൊഴിൽ മന്ത്രാലയത്തിന്‍റെ പരിശോധനയിൽ ഒറ്റയടിക്ക് ഒമാനിൽ പിടിയിലായത് 658 പ്രവാസികൾ, വിവരങ്ങൾ ഇങ്ങനെ

Published : Nov 07, 2024, 01:52 AM ISTUpdated : Nov 07, 2024, 10:09 PM IST
തൊഴിൽ മന്ത്രാലയത്തിന്‍റെ പരിശോധനയിൽ ഒറ്റയടിക്ക് ഒമാനിൽ പിടിയിലായത് 658 പ്രവാസികൾ, വിവരങ്ങൾ ഇങ്ങനെ

Synopsis

ഒക്ടോബർ മാസം വടക്കൻ ബാത്തിനാ ഗവർണേറേറ്റിൽ തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് 658 പ്രവാസികൾ അറസ്റ്റിലായത്

മസ്കറ്റ്: ഒമാനിൽ തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനയിൽ 658 പ്രവാസികൾ പിടിയിൽ. ഒക്ടോബർ മാസം വടക്കൻ ബാത്തിനാ ഗവർണേറേറ്റിൽ തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് 658 പ്രവാസികൾ അറസ്റ്റിലായത്. വടക്കൻ ബാത്തിന ഗവർണറേറ്റിലെ തൊഴിൽ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവീസ് ഇൻസ്പെക്ഷൻ യൂണിറ്റിന്‍റെ സഹകരണത്തോട് കൂടി നടത്തിയ 'പരിശോധന ക്യാംപെയിനിൽ' 658 പേരെ അറസ്റ്റ് ചെയ്തതായി ഒമാൻ തൊഴിൽ മന്ത്രാലയത്തിന്‍റെ അറിയിപ്പിൽ പറയുന്നു.

ഉയർന്ന ശമ്പളമുള്ള വ്യക്തികൾക്ക് ആദായ നികുതി ഈടാക്കാൻ ഒമാൻ

മതിയായ രേഖകൾ ഇല്ലാതെയും കാലഹരണപ്പെട്ട രേഖകളോടും കൂടി പിടിയിലായവർ 425 പേർ, തൊഴിലുടമയോടൊപ്പം അല്ലാതെ പുറത്ത് ജോലി ചെയ്തവർ 68 പേർ, 106 പേർ തൊഴിൽ ചെയ്യുന്നതിന് അനുവാദം ഇല്ലാതെ രാജ്യത്ത് വിവിധ തൊഴിലുകളിൽ ഏർപെട്ടവരും 59 പേർ സ്വയം തൊഴിൽ ചെയ്യുന്നവരെയും ഉൾപ്പെടുത്തിയാണ് 658 പേരെ അറസ്റ്റ് ചെയ്തതെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ഇതിന് പുറമെ 49 കേസുകൾ പബ്ലിക് പ്രോസിക്യൂഷൻ റഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

പ്രവാസികൾക്ക് തിരിച്ചടി, ഒമാനിൽ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

അതിനിടെ ഒമാനില്‍ നിന്ന് പുറത്തുവന്ന മറ്റൊരു വാർച്ച സെമി സ്കില്‍ഡ് ജോലികള്‍ ചെയ്യുന്ന പ്രവാസികള്‍ക്ക് വിദേശ നിക്ഷേപ ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തലാക്കി എന്നതാണ്. സ്വകാര്യ മേഖലയിൽ തൊഴിൽ മന്ത്രാലയം തരംതിരിച്ച 'സെമി സ്കിൽഡ്‘ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന പ്രവാസികൾക്കാണ് ഈ വിലക്ക്. ഇത്തരക്കാർക്ക് ലൈസൻസ് നൽകാനാകില്ലെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രമോഷ൯ മന്ത്രാലയം അറിയിച്ചു. ഇത്തരക്കാർക്ക് വിദേശ നിക്ഷേപ ലൈസൻസ് നൽകുന്നത് നിർത്തിവെക്കും. വ്യാജ വിദേശ നിക്ഷേപ ലൈസൻസ് അപേക്ഷകളുടെ എണ്ണം കുറക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. പ്രവാസികൾക്ക് നിക്ഷേപമിറക്കി കമ്പനികൾ സ്ഥാപിക്കുന്നതിനുള്ള അവസരമാണ് ഈ നിയമ ഭേദഗതിയിലൂടെ എടുത്തുകളയുന്നത്. തൊഴിൽ മന്ത്രാലയം തരംതിരിച്ച 'സെമി സ്കില്‍ഡ്' തൊഴിലുകൾക്ക് ലൈസൻസ് കൈവശം വച്ചിരിക്കുന്ന താമസക്കാരെയാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ കമ്പനികളിൽ ജോലി ചെയ്യുന്ന വിദഗ്‌ധരായ പ്രഫഷണലുകൾക്ക് അവരുടെ തൊഴിലുടമയുടെ അംഗീകാരമുണ്ടെങ്കിൽ വിദേശ നിക്ഷേപ ലൈസൻസിന് അപേക്ഷിക്കാവുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം