സൗദിയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 70 പേർക്ക്; അഞ്ച് മരണം

Published : Sep 19, 2021, 07:57 PM ISTUpdated : Sep 19, 2021, 08:24 PM IST
സൗദിയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 70 പേർക്ക്; അഞ്ച് മരണം

Synopsis

5,46,549 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആകെ 5,35,531 പേർ രോഗമുക്തരായി. 8,661 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. 

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് പുതുതായി 70 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ 81 പേർ കൊവിഡ് മുക്തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ചുപേർ കൂടി മരിച്ചതായും സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യത്ത് ഇന്ന് 44,013 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. 

5,46,549 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആകെ 5,35,531 പേർ രോഗമുക്തരായി. 8,661 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. 2,357 പേർ രോഗബാധിതരായി ചികിത്സയിലുണ്ട്. 343 പേർ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണ നിരക്ക് 1.6 ശതമാനവുമാണ്. 

രാജ്യത്തെ വിവിധ മേഖലകളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം: റിയാദ് 21, മക്ക 19, കിഴക്കൻ പ്രവിശ്യ 7, മദീന 6, അൽഖസീം 5, അസീർ 3, നജ്റാൻ 3, ജീസാൻ 2, തബൂക്ക് 1, അൽജൗഫ് 1, ഹായിൽ 1, അൽബാഹ 1. രാജ്യത്ത് ഇതുവരെ കോവിഡ് വാക്സിനേഷൻ 40,694,512 ഡോസ് കവിഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മിഡിൽ ഈസ്റ്റ് സംഘർഷം മൂലം നാട്ടിൽ കുടുങ്ങിയ ജീവനക്കാർക്ക് ആശ്വാസം, സുപ്രധാന ഇളവ് പ്രഖ്യാപിച്ച് സിവിൽ സർവീസ് കമ്മീഷൻ
നാട്ടിലേക്ക് മടങ്ങാൻ സൗദി വഴി പുതിയ യാത്രാമാർഗം, കുവൈത്ത് പ്രവാസികൾക്ക് റോഡ് വഴി പോകാം, അറിയേണ്ട കാര്യങ്ങൾ