
മസ്‍കത്ത്: ഒമാനില്‍ ഈ വര്‍ഷം അവസാനത്തോടെ ജനസംഖ്യയുടെ 70 ശതമാനം ആളുകള്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറിയും സുപ്രീം കമ്മിറ്റി അംഗവുമായ ഡോ. മുഹമ്മദ് ബിന്‍ സൈഫ് അല്‍ ഹൊസാനി പറഞ്ഞു. 30 ശതമാനം പേര്‍ക്കും ജൂണ്‍ അവസാനത്തോടെ തന്നെ വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. സൂചനകള്‍ പ്രകാരം ഈ വര്‍ഷം അവസാനത്തോടെ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
രണ്ട് വാക്സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള പത്ത് ആഴ്ചകളാക്കി കൂട്ടിയിട്ടുണ്ട്. രാജ്യങ്ങള്‍ക്കിടയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ഹെല്‍ത്ത് പാസ്‍പോര്‍ട്ടിനെക്കുറിച്ചും ആലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ ബാച്ച് വാക്സിനുകള്‍ രാജ്യത്ത് എത്തുമെന്നാണ് കരുതുന്നത്. കൊവിഡ് കാരണമായുണ്ടാകുന്ന ഗുരുതരാവസ്ഥകള്‍ പ്രതിരോധിക്കുന്നതിന് ഒരു ഡോസ് വാക്സിന്‍ തന്നെ പര്യാപ്തമാണെന്നാണ് യൂറോപ്യന്‍ പഠനങ്ങള്‍ തെളിയിക്കുന്നത്.
നിലവില്‍ 91,000 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് വാക്സിന്‍ ലഭിച്ചിട്ടുള്ളത്. രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിന്റെ തുടക്കത്തിലാണ് രാജ്യം. ഈ മാസം അവസാനത്തോടെ രണ്ടര ലക്ഷം ഡോസ് വാക്സിനുകള്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം ഇത് 54,00,000 ഡോസ് എന്ന തലത്തിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam