ഒമാനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കുന്നതായി വ്യാജ പ്രചരണം; വിശദീകരണവുമായി വിമാനക്കമ്പനി

By Web TeamFirst Published Mar 20, 2021, 9:23 PM IST
Highlights

ഡല്‍ഹിയിലേക്കുള്ള എല്ലാ സര്‍വീസുകളും മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നുമെന്നും സര്‍വീസുകള്‍ക്ക് തടസമില്ലെന്നും ഒമാന്‍ എയര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. 

മസ്‍കത്ത്: ഡല്‍ഹിയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. ഈ മാസം 19 മുതല്‍ മസ്‍കത്തില്‍ നിന്ന് ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കുന്നതായാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ചിത്രത്തിലുള്ളത്.

ഡല്‍ഹിയിലേക്കുള്ള എല്ലാ സര്‍വീസുകളും മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നുമെന്നും സര്‍വീസുകള്‍ക്ക് തടസമില്ലെന്നും ഒമാന്‍ എയര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. വിമാന സര്‍വീസുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് തങ്ങളുടെ ഔദ്യോഗിക വെബ്‍സൈറ്റോ ഔദ്യോഗിക സോഷ്യല്‍ മീഡിയാ ചാനലുകളോ പരിശോധിക്കണമെന്നും വിമാനക്കമ്പനി അഭ്യര്‍ത്ഥിച്ചു. 

കൊവിഡ് നിയന്ത്രണങ്ങള്‍ ഒമാന്‍ ശക്തമാക്കിയതിന് പിന്നാലെ ഈ മാസം 19 മുതല്‍ ലണ്ടനിലേക്കുള്ള വിമാന സര്‍വീസുകള്‍ ഒമാന്‍ എയര്‍ നിര്‍ത്തലാക്കിയിരുന്നു. ഇത് സംബന്ധിച്ച് കമ്പനി പ്രസിദ്ധീകരിച്ച അറിയിപ്പില്‍ ലണ്ടന് പകരം ഡല്‍ഹി എന്ന് കൂട്ടിച്ചേര്‍ത്തുള്ള വ്യാജ ചിത്രമാണ് വ്യാപകമായി പ്രചരിക്കപ്പെടുന്നത്.

Please be cautioned that the below statement which is being circulated is false. We continue to operate flights between...

Posted by Oman Air on Saturday, 20 March 2021
click me!