യുഎഇയില്‍ ഇന്ന് 73 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 112 പേര്‍ രോഗമുക്തരായി

Published : Nov 04, 2021, 07:10 PM IST
യുഎഇയില്‍ ഇന്ന് 73 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 112 പേര്‍ രോഗമുക്തരായി

Synopsis

യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം നൂറില്‍ താഴെയായി തുടരുന്നു. ഇന്ന് 73 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യ പ്രതിരോധ മന്ത്രാലയം  അറിയിച്ചത്.

അബുദാബി: യുഎഇയില്‍ (United Arab Emirates) ഇന്ന് 73 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 112 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പുതിയതായി നടത്തിയ 2,12,021  കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,40,209 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,34,562 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി.  2,137 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,510 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 

29,589 ഡോസ് കൊവിഡ് വാക്സിനുകളാണ് രാജ്യത്ത് ഇന്ന് നല്‍കിയത്. ഇതുവരെ 2,12,73,932 ഡോസ് വാക്സിനുകളാണ് യുഎഇയില്‍ നല്‍കിയിട്ടുള്ളത്. ജനസംഖ്യാ അടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ 100 പേര്‍ക്ക് 215.10 ഡോസ് എന്ന കണക്കിലാണ് രാജ്യത്തെ വാക്സിനേഷന്‍.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ