കുവൈത്തില്‍ 24 മണിക്കൂറിനിടെ 77 പേര്‍ക്ക് കൊവിഡ്; അറുപതും ഇന്ത്യക്കാര്‍

By Web TeamFirst Published Apr 6, 2020, 12:22 AM IST
Highlights

കുവൈത്തില്‍ പുതിയതായി രോഗം ലഭിച്ച 58 ഇന്ത്യക്കാര്‍ക്ക് രോഗം പകര്‍ന്നത് കൊവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ്. രണ്ടു ഇന്ത്യക്കാര്‍ക്ക് രോഗം ബാധിച്ചത് ഏതുവഴിയാണെു വ്യക്തമല്ല.

കുവൈത്ത് സിറ്റി: കുവൈത്തില്‍ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത 77 കൊവിഡ് കേസുകളില്‍ അറുപത് പേരും ഇന്ത്യക്കാര്‍. ഇതോടെ കൊവിഡ് ബാധിച്ച് കുവൈത്തില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം 225 ആയി. കൂടാതെ രാജ്യത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 556 ആയി.

കുവൈത്തില്‍ പുതിയതായി രോഗം ലഭിച്ച 58 ഇന്ത്യക്കാര്‍ക്ക് രോഗം പകര്‍ന്നത് കൊവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ്. രണ്ടു ഇന്ത്യക്കാര്‍ക്ക് രോഗം ബാധിച്ചത് ഏതുവഴിയാണെു വ്യക്തമല്ല. ഇതോടെ കുവൈത്തില്‍ സ്വദേശികള്‍ കഴിഞ്ഞാല്‍ കൊവിഡ് 19 ബാധിച്ചവരില്‍ കൂടുതല്‍ ആളുകള്‍ ഇന്ത്യന്‍ പൗരന്മാരാണ്.

പത്ത് ലക്ഷത്തിലധികമുള്ള ഇന്ത്യക്കാര്‍ക്ക് കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്നത് ഏറെ ആശങ്കയുളവാക്കുതാണ്. എട്ടു പാകിസ്ഥാനികള്‍, മൂന്ന് ബംഗ്ലാദേശ് പൗരന്മാര്‍, രണ്ട് ഈജിപ്ത് പൗരന്മാര്‍, ഒരു ഇറാനി എന്നിവര്‍ക്കും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ നിന്ന് മടങ്ങിയെത്തിയ ഒരു കുവൈത്ത് പൗരനും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 556 ആയി. രോഗമുക്തരായവരുടെ എണ്ണം 99 ആയെും നിലവില്‍ 457 പേര്‍ ചികിത്സയിലുണ്ടും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
 

click me!