കൊവിഡ്: ഒമാനില്‍ എട്ട് മരണം; 738 പേർക്ക് കൂടി രോഗബാധ

By Web TeamFirst Published Jun 3, 2020, 11:52 PM IST
Highlights

ഒമാനിൽ ഇന്ന് 738 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു

മസ്‌ക്കറ്റ്: ഒമാനിൽ കൊവിഡ് ബാധിച്ച് എട്ട് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 67 ആയി. ഇതിൽ മൂന്ന് പേർ മലയാളികളാണ്. ഒമാനിൽ 738 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 13,538 ആയി.

ഗള്‍ഫില്‍ രണ്ട് മലയാളികള്‍ മരിച്ചു

ഗള്‍ഫിൽ രണ്ടു മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കാസര്‍കോട് പന്നേൻപാറ സ്വദേശി ഷിജിത്ത് കല്ലാളത്തിൽ, മലപ്പുറം പാണ്ടിക്കാട് സ്വദേശി മുഹമ്മദ് ഷരീഫ് എന്നിവരാണ് മരിച്ചത്. ഗള്‍ഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികള്‍ 168 ആയി.

Read more: നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി മലയാളി മരിച്ചു

ഇന്നുമുതൽ ദുബായിലെ മാളുകളും സ്വകാര്യമേഖലയിലെ ബിസിനസുകളും 100 ശതമാനം പ്രവർത്തനം ആരംഭിച്ചു. ജീവനക്കാരും ജനങ്ങളും മാസ്ക്കുകൾ ധരിക്കണമെന്നും സാമൂഹിക അകലം നിർബന്ധമായും പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. രോഗങ്ങൾ ഉള്ളവരും പ്രതിരോധ ശക്തി കുറഞ്ഞവരുമായ ജീവനക്കാർ നേരിട്ട് ജോലിക്ക് ഹാജരാകേണ്ടതില്ല. ദുബായിൽ രാവിലെ ആറു മുതൽ രാത്രി 11 വരെയാണ് ജനങ്ങൾക്ക് പുറത്തിറങ്ങാനുള്ള അനുവാദം.

Read more: കുവൈത്തില്‍ 710 പേർക്ക്​ കൂടി കൊവിഡ്; 143 ഇന്ത്യക്കാർ

click me!