കുവൈത്തില്‍ 710 പേർക്ക്​ കൂടി കൊവിഡ്; 143 ഇന്ത്യക്കാർ

By Web TeamFirst Published Jun 3, 2020, 11:38 PM IST
Highlights

അതേസമയം 1469 പേർ പുതുതായി രോഗമുക്തരായത് കുവൈത്തിന് ആശ്വാസം പകരുന്ന വാർത്തയാണ്

കുവൈത്ത് സിറ്റി: കുവൈത്തിൽ 143 ഇന്ത്യക്കാർ ഉൾപ്പെടെ 710 പേർക്ക് ​കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 1469 പേർ പുതുതായി രോഗമുക്തരായത് കുവൈത്തിന് ആശ്വാസം പകരുന്ന വാർത്തയാണ്. അതിനിടെ നാല് പേർ കൂടി രോഗം ബാധിച്ച് മരിച്ചു.

കുവൈത്തിൽ രോഗമുക്തരായവരുടെ ആകെ എണ്ണം കൊവിഡ് ബാധിച്ചവരേക്കാൾ അമ്പത് ശതമാനത്തിന് മുകളിലെത്തി. ഇത് കുവൈത്തിനെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്. പുതുതായി 710 പേർക്ക് കൊവിഡ് ബാധിച്ചപ്പോൾ രോഗം ഭേദമായത് 1469 പേർക്കാണ്. കുവൈത്തിൽ ഇതുവരെ 29,359 പേർക്ക് ​കൊവിഡ്​ സ്ഥിരീകരിച്ചപ്പോൾ രോഗമുക്തി നേടിയവർ 15,750 പേരാണ്. നാലുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ്​ മരണം 230 ആയി വർധിച്ചു. നിലവിൽ 13,379 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരിൽ 191 പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

അതേസമയം കുവൈത്തിൽ നിന്ന്​ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്ക് വിവിധ സംഘടനകൾ ചാർട്ടേഡ്​ വിമാന സർവീസ് ​ഏർപ്പെടുത്തുന്നു. കല കുവൈത്തിൻറെ ആദ്യഘട്ട രജിസ്‌ട്രേഷന്‍ അവസാനിച്ചു. കുവൈത്ത് കെഎംസിസി ചാർട്ടേഡ് വിമാനത്തിൽ പോകാൻ രജിസ്റ്റർ ചെയ്തവരുടെ എണ്ണം പതിനായിരത്തോളമായതായി സംഘാടകർ പറഞ്ഞു. എന്നാൽ മുൻകൂറായി ടിക്കറ്റിൻറെ പണം വാങ്ങാൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്ന് സംഘടനകൾ അറിയിച്ചു.

click me!