പുതുവര്‍ഷാഘോഷത്തിനെത്തിയവര്‍ ദുബായില്‍ ഉപേക്ഷിച്ചത് 87 ടണ്‍ മാലിന്യം; മണിക്കൂറുകള്‍ക്കകം വൃത്തിയാക്കി മുനിസിപ്പാലിറ്റി-വീഡിയോ

By Web TeamFirst Published Jan 3, 2019, 10:28 AM IST
Highlights

ബുര്‍ജ് ഖലീഫ, ബിസിനസ് ബേ, ജുമൈറ മുതല്‍ മറീന വരെയുള്ള ബീച്ചുകള്‍, ബുര്‍ജ് അല്‍ അറബ്, ശൈഖ് സായിദ് റോഡ്, ദുബായ് ഡൗണ്‍ടൗണ്‍, ദുബായ് വാട്ടര്‍കനാല്‍ എന്നിവയാണ് റെക്കോര്‍ഡ് വേഗത്തില്‍ വൃത്തിയാക്കിയതെന്ന് ദുബായ് മുനിസിപ്പാലിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസ് വിഭാഗം സിഇഒ തലിബ് ജുല്‍ഫര്‍ പറഞ്ഞു.

ദുബായ്: ഇരുപത് ലക്ഷത്തിലധികം പേരാണ് പുതുവര്‍ഷപ്പിറവി ആഘോഷിക്കാന്‍ ദുബായ് ഡൗണ്‍ ടൗണില്‍ ഒരുമിച്ചുകൂടിയത്. ബുര്‍ജ ഖലീഫയിലും ജുമൈറ മുതല്‍ മറീന വരെയുള്ള ബീച്ചുകളിലുമൊക്കെ ആഘോഷങ്ങള്‍ അവസാനിച്ചപ്പോള്‍ 87 ടണ്‍ മാലിന്യങ്ങളാണ് ജനങ്ങള്‍ ഉപേക്ഷിച്ചത്. എന്നാല്‍ ഇത് മുഴുവന്‍ വൃത്തിയാക്കി നഗരത്തെ പഴയപോലെയാക്കാന്‍ ഏതൈാനും മണിക്കൂറുകള്‍ മാത്രമാണ് ദുബായ് മുനിസിപ്പാലിറ്റിക്ക് വേണ്ടിവന്നത്.

അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ആയിരത്തിലധികം തൊഴിലാളികള്‍ ചേര്‍ന്നാണ് 87 ടണ്‍ മാലിന്യങ്ങള്‍ വൃത്തിയാക്കിയത്. ബുര്‍ജ് ഖലീഫ, ബിസിനസ് ബേ, ജുമൈറ മുതല്‍ മറീന വരെയുള്ള ബീച്ചുകള്‍, ബുര്‍ജ് അല്‍ അറബ്, ശൈഖ് സായിദ് റോഡ്, ദുബായ് ഡൗണ്‍ടൗണ്‍, ദുബായ് വാട്ടര്‍കനാല്‍ എന്നിവയാണ് റെക്കോര്‍ഡ് വേഗത്തില്‍ വൃത്തിയാക്കിയതെന്ന് ദുബായ് മുനിസിപ്പാലിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസ് വിഭാഗം സിഇഒ തലിബ് ജുല്‍ഫര്‍ പറഞ്ഞു.

വീഡിയോ...

Downtown Dubai is shining once again, we'd like to thank our facility management for restoring the place back to it's original state in just three hours! pic.twitter.com/RRwdjeONEK

— Downtown Dubai by Emaar (@MyDowntownDubai)
click me!