ദുബായിലെ 88 ശതമാനം പേര്‍ക്കും സര്‍ക്കാറിന്റെ കൊവിഡ് പ്രതിരോധ നടപടികളില്‍ തൃപ്തി

By Web TeamFirst Published Jul 26, 2020, 11:24 PM IST
Highlights

ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കിയ തന്റെ സംഘത്തെക്കുറിച്ച് അഭിമാനം തോന്നുന്നുവെന്ന് റിപ്പോര്‍ട്ട് പുറത്തിറക്കിക്കൊണ്ട് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.

ദുബായ്: ദുബായിലെ താമസക്കാരില്‍ 88 ശതമാനം പേര്‍ക്കും സര്‍ക്കാറിന്റെ കൊവിഡ് പ്രതിരോധ നടപടികളില്‍ തൃപ്തി. ഞായറാഴ്ച പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടിലാണ്, കൊവിഡിനെ ഭരണകൂടം നേരിട്ട രീതിയെ ജനങ്ങളില്‍ പത്തില്‍ ഒന്‍പതും പേരും പിന്തുണയ്ക്കുന്നതായും അതില്‍ സന്തോഷം രേഖപ്പെടുത്തുന്നതായും വ്യക്തമായത്.  ദുബായ് ഗവണ്‍മെന്റ് എക്സലന്‍സ് പ്രോഗ്രാമിന്റെ ഭാഗമായാണ് സര്‍വേ നടത്തിയത്. 

ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കിയ തന്റെ സംഘത്തെക്കുറിച്ച് അഭിമാനം തോന്നുന്നുവെന്ന് റിപ്പോര്‍ട്ട് പുറത്തിറക്കിക്കൊണ്ട് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. വെല്ലുവിളികളെ അതിജീവിക്കാന്‍ പ്രാപ്തമായൊരു സര്‍ക്കാര്‍ സംവിധാനമാണ് തങ്ങള്‍ പടുത്തുയര്‍ത്തിയിരിക്കുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെ പൗരന്മാരുടെയും സ്ഥിരതാമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. സാമ്പത്തിക രംഗം തകരാതെ സംരക്ഷിച്ചു.  മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിട്ടത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ പുരോഗതിയിലധിഷ്ഠിതമായ കാഴ്ചപ്പാടിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

click me!