
റിയാദ്: രോഗ ബാധിതനായി ചികിത്സയിലായിരുന്ന മലയാളി സൗദി അറേബ്യയിൽ മരിച്ചു. കണ്ണൂർ ഇരിട്ടി നെല്ലൂന്നി സ്വദേശി കാരൊന്നുമ്മൽ പുതിയപുര അബ്ദുൽ ഖാദർ (52) റിയാദിൽ നിന്ന് 350 കിലോമീറ്ററകലെ ലൈല അഫ്ലാജിലെ ജനറൽ ആശുപത്രിയിലാണ് മരിച്ചത്.
ഈ മാസം 17നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നുവെങ്കിലും പരിശോധനയിൽ പിന്നീട് നെഗറ്റീവാണെന്ന് തെളിഞ്ഞു. 20 വർഷമായി സൗദി അറേബ്യയിലുള്ള അബ്ദുൽ ഖാദർ അഫ്ലാജിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ഫൗസിയ. മരണാനന്തര നടപടികൾക്കായി ലൈല അഫ്ലാജ് കെ.എം.സി.സി ഭാരവാഹികളായ മുഹമ്മദ് രാജ, അഷ്റഫ് പന്നൂർ, നാസർ കൊടുവള്ളി എന്നിവർ രംഗത്തുണ്ട്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam