ഒന്നിനുപിറകേ മറ്റൊന്ന്, യുഎഇയിൽ കൂട്ടിയിടിച്ചത് 20 വാഹനങ്ങൾ, 9 പേർക്ക് പരിക്ക്

Published : Jun 12, 2025, 10:12 AM IST
accident in UAE

Synopsis

16 കാറുകളും നാല് ട്രക്കുകളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

ഫുജൈറ: യുഎഇയിൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. 16 കാറുകളും നാല് ട്രക്കുകളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ടോടെ വായിബ് അൽ ഹന്നയിൽ നിന്ന് ദിബ്ബ അൽ ഫുജൈറയിലേക്കുള്ള റോഡിലാണ് അപകടമുണ്ടായത്. കൂട്ടിയിടിയെ തുടർന്ന് ദിബ്ബ അൽ ഫുജൈറയിലേക്കുള്ള ​ഗതാ​ഗതം പൂർണമായും തടസ്സപ്പെട്ടിരുന്നു.

അപകടം നടന്നതായി വിവരം ലഭിച്ചയുടൻ തന്നെ ദിബ്ബ അൽ ഫുജൈറയിൽ നിന്നുള്ള പോലീസ് പട്രോളിങ് ഉദ്യോ​ഗസ്ഥർ, ട്രാഫിക് ഉദ്യോ​ഗസ്ഥർ, മസാഫി പോലീസ് സ്റ്റേഷൻ ഉദ്യോ​ഗസ്ഥർ, നാഷണൽ ആംബുലൻസ് എന്നിവരടങ്ങുന്ന സംഘം സംഭവസ്ഥലത്തെത്തി. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ​ഗതാ​ഗതം പുന:സൃഷ്ടിക്കുകയും ചെയ്തു. പരിക്കേറ്റവരിൽ എട്ട് പേർക്ക് നിസാര പരിക്കുകളാണ്.

റോഡിൽ പൊടുന്നനെ ഒരു കാറിന് തീപിടിച്ചതോടെയാണ് അപകടമുണ്ടായതെന്നാണ് അധികൃതരുടെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. കാറിന് തീപിടിച്ചപ്പോൾ പിറകേ വന്ന മറ്റു വണ്ടികൾ വേ​ഗം കുറച്ചു. എന്നാൽ അമിത വേ​ഗത്തിലെത്തിയ ഒരു ട്രക്ക് വേ​ഗം കുറച്ച് നീങ്ങിയിരുന്ന മറ്റ് വണ്ടികളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാഹനമോടിക്കുന്നവരോട് ജാ​ഗ്രതയും വേ​ഗ പരിധിയും പാലിക്കണമെന്നും വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലം സൂക്ഷിക്കണമെന്നും ഫുജൈറ പോലീസ് ജനറൽ കമാൻഡ് ആവശ്യപ്പെട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട