ഒമാനില്‍ 95% സ്വദേശികളും കൊവിഡുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികളില്‍ സംതൃപ്തരെന്ന് സര്‍വ്വേ ഫലം

By Web TeamFirst Published Jul 19, 2020, 11:54 AM IST
Highlights

കൊവിഡ് പ്രതിസന്ധി സാമ്പത്തികമായി ബാധിച്ചതായി 19 ശതമാനം പേര്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ വേതനം കുറച്ചതായി 40ശതമാനം ആളുകള്‍ സര്‍വ്വേയില്‍ പറഞ്ഞു.

മസ്‌കറ്റ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒമാനില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളിലും തീരുമാനങ്ങളിലും 95 ശതമാനം സ്വദേശികളും സംതൃപ്തരാണെന്ന് സര്‍വ്വേ ഫലം. ദേശീയ സ്ഥിതി വിവര കേന്ദ്രം സ്വദേശികള്‍ക്കായി നടത്തിയ സര്‍വ്വേയുടെ ഫലമാണ് പുറത്തുവിട്ടത്.

കൊവിഡ് മഹാമാരിയെ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളിലും പുറത്തുവിടുന്ന വിവരങ്ങളിലും 94 ശതമാനം പേരും സംതൃപ്തരാണെന്ന് സര്‍വ്വേ ഫലം പുറത്തുവിടുന്നതായി  'ടൈംസ് ഓഫ് ഒമാന്‍' റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് സംബന്ധിച്ച് സര്‍ക്കാറിന്റെ ഔദ്യോഗിക പ്രസ്താവനകള്‍ പിന്തുടരാറുണ്ടെന്ന് 89 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

കൊവിഡുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തുവിടുന്ന ഔദ്യോഗിക വിവരങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന വിശ്വാസവും ശ്രദ്ധയുമാണ് നല്‍കുന്നതെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 76 ശതമാനം പേരും ചൂണ്ടിക്കാട്ടി. 53.4 ശതമാനം പേരും വിവരങ്ങള്‍ക്കായി ടെലിവിഷനാണ് ആശ്രയിക്കുന്നത്. 46.4 ശതമാനം പേര്‍ വാട്‌സാപ്പ് വഴിയാണ് വിവരങ്ങള്‍ ലഭിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. 14.7 ശതമാനം ആളുകളാണ് ഔദ്യോഗിക അക്കൗണ്ടുകള്‍ പിന്തുടരുന്നത്. 31 ശതമാനം പേര്‍ അനൗദ്യോഗിക അക്കൗണ്ടുകളാണ് പിന്തുടരുന്നത്.

അതേസമയം കൊവിഡ് പ്രതിസന്ധി സാമ്പത്തികമായി ബാധിച്ചതായി 19 ശതമാനം പേര്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ വേതനം കുറച്ചതായി 40ശതമാനം ആളുകള്‍ സര്‍വ്വേയില്‍ പറഞ്ഞു.

ന്യൂനമര്‍ദ്ദം: ഒമാനില്‍ മഴ തുടങ്ങി, മുന്നറിയിപ്പുമായി അധികൃതര്‍
 

click me!