മസ്‌കറ്റ്: അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ഒമാനിലെ ദോഫാര്‍, അല്‍ വുസ്ത ഗര്‍ണറേറ്റുകളില്‍ മഴ തുടങ്ങി. തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പുതിയ മുന്നറിയിപ്പില്‍ പറയുന്നു.

ശനി, ഞായര്‍ ദിവസങ്ങളിലായി 40 മുതല്‍ 80 മില്ലീലിറ്റര്‍ വരെ മഴ ലഭിക്കാനിടയുണ്ട്. ശക്തമായ കാറ്റും ഉണ്ടാകും. കടല്‍ പ്രക്ഷുബ്ധമായിരിക്കും. അറബിക്കടലിലെ തിരമാലകള്‍ നാല് മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

യുഎഇയിലെ കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് ഒറ്റ ദിവസം കൊണ്ട് സന്നദ്ധരായത് 5000 പേര്‍