
കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യ നിര്‍മാണ കേന്ദ്രത്തില്‍ അധികൃതര്‍ നടത്തിയ റെയ്ഡില്‍ ഏതാനും പ്രവാസികള്‍ അറസ്റ്റിലായി. ജാബ്‍രിയയിലെ ഒരു വീട്ടിലാണ് ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഇവിടെ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി സ്വദേശികള്‍ പരാതി നല്‍കിയിരുന്നു.
പരാതി ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തി അന്വേഷണം ഉദ്യോഗസ്ഥര്‍, പ്രദേശത്ത് മദ്യ നിര്‍മാണം നടക്കുന്നതായി മനസിലാക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവിടെ റെയ്ഡ് നടത്തിയത്. മദ്യ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന വസ്‍തുക്കള്‍ ഇവിടെ നിന്ന് പിടിച്ചെടുത്തു. രണ്ട് നിലകളുള്ള വീട് പ്രവാസികള്‍ വാടകയ്ക്ക് എടുത്തിരിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam