മലയാളം ആഗോള ഭാഷ തന്നെ; മലയാളത്തില്‍ വിലാസമെഴുതിയ 'സര്‍ക്കാര്‍ കത്ത്' ബഹ്റൈനില്‍ ഉടമയെ തേടിയെത്തി

Published : Dec 27, 2022, 08:45 PM IST
മലയാളം ആഗോള ഭാഷ തന്നെ; മലയാളത്തില്‍ വിലാസമെഴുതിയ 'സര്‍ക്കാര്‍ കത്ത്' ബഹ്റൈനില്‍ ഉടമയെ തേടിയെത്തി

Synopsis

ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ കുടുംബസമേതം താമസിക്കുന്ന മലയാളി വനിത സുരഭി. വി ആണ് തന്റെ അനുഭവം ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്‍തിരിക്കുന്നത്. 

മനാമ: മലയാളം അന്താരാഷ്ട്ര ഭാഷയാണെന്നതിന് ഇതിലും വലിയൊരു തെളിവ് വേണ്ടതുണ്ടോ എന്ന് ചോദിക്കുകയാണ് സോഷ്യല്‍ മീഡിയ. വെറുമൊരു ചോദ്യമല്ല, തെളിവായൊരു കത്തുമുണ്ട്. അതും കേരളത്തിലെ ഒരു സര്‍ക്കാര്‍ വകുപ്പില്‍ നിന്ന് ബഹ്റൈനിലേക്ക് അയച്ച മലയാളത്തില്‍ വിലാസമെഴുതിയ കത്ത്. എന്നാല്‍ എവിടെയും ചുറ്റിക്കറങ്ങാതെ കടലും കടന്ന് ആ കത്ത് കൃത്യമായി അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്തു.

ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ കുടുംബസമേതം താമസിക്കുന്ന മലയാളി വനിത സുരഭി. വി ആണ് തന്റെ അനുഭവം ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്‍തിരിക്കുന്നത്. നാട്ടില്‍ റവന്യൂ വകുപ്പില്‍ ജീവനക്കാരിയായിരുന്ന സുരഭി 15 വര്‍ഷത്തെ അവധിയെടുത്താണ് ബഹ്റൈനില്‍ പോയിരുന്നത്. അവധി കഴിഞ്ഞും തിരികെ എത്താത്തതു കൊണ്ട് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായി അറിയിച്ചുകൊണ്ടുള്ള കത്താണ് കോഴിക്കോട് താലൂക്ക് ഓഫീസില്‍ നിന്ന് ബഹ്റൈനിലേക്ക് മലയാളത്തില്‍ വിലാസമെഴുതി അയച്ചത്. 
ഇനിഷ്യല്‍ പോലും രേഖപ്പെടുത്താതെ സുരഭിയുടെ പേരും രാജ്യവും സ്ഥലവുമെല്ലാം മലയാളത്തിലുായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പി.ബി നമ്പര്‍ മാത്രമാണ് ഇംഗീഷിലുണ്ടായിരുന്നത്. ഇത്തരമൊരു കത്ത് ബഹ്റൈനിലെ വിലാസത്തില്‍ തന്നെ തേടിയെത്തിയ അമ്പരപ്പ് പങ്കുവെച്ചുകൊണ്ട് സുരഭി ഫേസ്‍ബുക്കില്‍ കുറിച്ചത്, മലയാളം ഒരു അന്താരാഷ്ട്ര ഭാഷയാണോയെന്ന് ഇനി ഒരിക്കലും സംശയിക്കില്ലെന്ന് പറഞ്ഞാണ്.

ഫേസ്‍ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.
മലയാളം ഒരു അന്താരാഷ്ട്ര ഭാഷയാണോയെന്ന് ഇനിയൊരിക്കലും സംശയിക്കില്ല.
മലയാളത്തിൽ മാത്രം അഡ്രസ്സ് എഴുതിയ കത്ത് ചുറ്റിക്കറങ്ങാതെ ഇതാ ഇവിടെ എത്തിയിരിക്കുന്നു!
നാട്ടിലെ റവന്യൂ ഡിപാർട്ട്മെന്റിൽ നിന്ന് കടൽ കടന്ന് എന്നെ തേടി ബഹ്റൈനിലെത്തിയ കത്തിലാണ് മലയാളത്തിൽ പേരും അഡ്രസ്സും എഴുതിയിരിക്കുന്നത്.
പോസ്റ്റ് ബോക്സിൽ നിന്ന് കത്തുകൾ എടുക്കാൻ പോയ കെ ടി നൗഷാദ് അവിടുന്ന് തന്നെ എന്നെ വിളിച്ചറിയിച്ചു "നിനക്ക് മലയാളം വിലാസത്തിൽ ഒരു ലവ് ലെറ്റർ വന്നിട്ടുണ്ട്" എന്ന്.
ബഹ്റൈൻ എന്ന അഡ്രസ്സ് കണ്ടിട്ടും മലയാളത്തിൽ തന്നെ അഡ്രസ്സെഴുതി വിട്ട ക്ലാർക്ക് പൊളി തന്നെ.
എന്നാലും ആ കത്തിനകത്ത് എന്തായിരിക്കുമെന്ന് ആലോചിച്ചവർക്കായി:
15 വർഷം ലീവിന് ശേഷം ജോയിൻ ചെയ്യാത്തതു കൊണ്ട് ജോലി പോയിരിക്കുന്നു, ഇനി ഈ വഴിക്ക് വരേണ്ട എന്ന് അറിയിക്കാനുള്ള കത്തായിരുന്നു.

Read also: കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി
ബിഗ് ടിക്കറ്റ് - ദുബായ് മലയാളിക്ക് 150,000 ദിർഹം സമ്മാനം