ഒമാനിൽ ഒഴുക്കിൽ പെട്ട് മലയാളി മരിച്ചു; മരിച്ചത് ആലപ്പുഴ സ്വദേശി

Published : Feb 13, 2024, 03:37 PM ISTUpdated : Feb 13, 2024, 05:38 PM IST
ഒമാനിൽ ഒഴുക്കിൽ പെട്ട് മലയാളി മരിച്ചു; മരിച്ചത് ആലപ്പുഴ സ്വദേശി

Synopsis

കനത്തമഴയിൽ അഞ്ചു മരണം സ്ഥിരീകരിച്ചിരുന്നു. അതിനിടയിലാണ് ഒഴുക്കിൽപെട്ട് മലയാളി മരിച്ചതായും പുറത്ത് വരുന്നത്. ഇയാളുടെ മൃതേദഹം അപകടം നടന്ന സ്ഥലത്തെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.   

മസ്കറ്റ്: ഒമാനിൽ കനത്തമഴയിൽ മലയാളി ഒഴുക്കിൽ പെട്ടു മരിച്ചു. ആലപ്പുഴ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. ശർഖിയ ഗവർണറേറ്റിലെ  ഹിബ്ര മേഖലയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ മഴയിലായിരുന്നു സംഭവം. ആലപ്പുഴ സ്വദേശി മഴവെള്ളപ്പാച്ചിലിൽ പെടുകയായിരുന്നു. അതേസമയം, ഒമാനിൽ മഴ അൽപ്പം ശമിച്ചിട്ടുണ്ട്. കനത്തമഴയിൽ അഞ്ചു മരണം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടയിലാണ് ഒഴുക്കിൽപെട്ട് മലയാളി മരിച്ചതായും പുറത്ത് വരുന്നത്. ഇയാളുടെ മൃതേദഹം അപകടം നടന്ന സ്ഥലത്തെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

ഒമാനിലെ ഇസ്‌കിയിൽ ഇന്നലെ വൈകിട്ട് ഉണ്ടായ  അപകടത്തിൽ 4 പേരുമായി വന്ന വാഹനം വാദിയിലേക്ക്  മറിഞ്ഞ് ഒരു സ്ത്രീ മരണപ്പെട്ടിരുന്നു. അൽ ദഖിലിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് ഇസ്‌കിയിലെ വാഡിയിലേക്ക് മറിഞ്ഞ വാഹനത്തിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തിയത്. അപകടത്തിൽപ്പെട്ട സ്ത്രീയുടെ മൃതദേഹം ഇന്ന് രാവിലെ സിഡിഎഎ റെസ്ക്യൂ ടീം കണ്ടെത്തി. കൂടാതെ ഇന്നലെ മൂന്ന് കുട്ടികളും ഒഴുക്കിൽപെട്ടിരുന്നു. ഇവരുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. കനത്തമഴയിൽ അഞ്ച് മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

എന്താണ് ബിഎപിഎസ്; മോദി ഉദ്ഘാടനം ചെയ്യുന്ന ക്ഷേത്രത്തിൻറെ പ്രത്യേകത ഇതാണ്, അറിയേണ്ട അഞ്ചു കാര്യങ്ങള്‍

https://www.youtube.com/watch?v=Ko18SgceYX8

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ച് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്, അന്വേഷണം ആരംഭിച്ചു
ദമ്മാമിലെ ഏറ്റവും പഴയകാല പ്രവാസി, പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട ബാവക്ക വിടപറഞ്ഞു