Asianet News MalayalamAsianet News Malayalam

എന്താണ് ബിഎപിഎസ്; മോദി ഉദ്ഘാടനം ചെയ്യുന്ന ക്ഷേത്രത്തിൻറെ പ്രത്യേകത ഇതാണ്, അറിയേണ്ട അഞ്ചു കാര്യങ്ങള്‍

രാ​വി​ലെ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങി​ൽ പൂ​ജ ച​ട​ങ്ങു​ക​ളോ​ടെ ഏ​ഴ്​ ആ​രാ​ധ​ന മൂ​ർ​ത്തി​ക​ളെ പ്ര​തി​ഷ്​​ഠി​ക്കും.  ന​രേ​ന്ദ്ര മോ​ദി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക്ഷേ​ത്ര​ത്തി​ന്‍റെ സ​മ​ർ​പ്പ​ണ​ച​ട​ങ്ങ്​ ന​ട​ക്കു​ക.

what is baps and the specialties of hindu mandir in abu dhabi
Author
First Published Feb 13, 2024, 3:31 PM IST

അബുദാബി: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ശിലാ ക്ഷേത്രമായ ബാപ്സ് ഹിന്ദു മന്ദിര്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. യുഎഇയിലെ പ്രവാസികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ബാപ്സ് സ്വാമിനാരായണ്‍ സന്‍സ്തയുടെ ആത്മീയ നേതാവ് മഹന്ത് സ്വാമി മഹാരാജ് നേരത്തെ അബുദാബിയിലെത്തിയിരുന്നു. ഭ​ര​ണ, ആ​ത്മീ​യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ ചടങ്ങുകള്‍ അ​ര​ങ്ങേ​റു​ന്ന​ത്. രാ​വി​ലെ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങി​ൽ പൂ​ജ ച​ട​ങ്ങു​ക​ളോ​ടെ ഏ​ഴ്​ ആ​രാ​ധ​ന മൂ​ർ​ത്തി​ക​ളെ പ്ര​തി​ഷ്​​ഠി​ക്കും.  ന​രേ​ന്ദ്ര മോ​ദി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക്ഷേ​ത്ര​ത്തി​ന്‍റെ സ​മ​ർ​പ്പ​ണ​ച​ട​ങ്ങ്​ ന​ട​ക്കു​ക.

what is baps and the specialties of hindu mandir in abu dhabi

എന്താണ് ബിഎപിഎസ്

  • ബോചസൻവാസി ശ്രീ അക്ഷര്‍ പുരുഷോത്തമം സ്വാമിനാരായണ സന്‍സ്ത എന്നതാണ് ബിഎപിഎസിന്‍റെ പൂര്‍ണരൂപം. പതിനെട്ടാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ഭഗ്വാൻ സ്വാമിനാരായണൻ (1781-1830) തുടക്കമിട്ടതും 1907 ൽ ശാസ്ത്രിജി മഹാരാജ് (1865-1951) സ്ഥാപിച്ചതുമായ വേദങ്ങളിൽ വേരൂന്നിയ ഒരു സാമൂഹിക-ആത്മീയ ഹിന്ദു വിശ്വാസമാണിതെന്ന് എന്ന് ബിഎപിഎസ് വെബ്‌സൈറ്റ് പറയുന്നു.
  • ബിഎപിഎസ് ഇന്നത്തെ ലോകത്തെ ആത്മീയ, ധാര്‍മ്മിക, സാമൂഹിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നു. 3,850 കേന്ദ്രങ്ങളുള്ള ആഗോള ശൃംഖലയായ ബിഎപിഎസിന് ആഗോള പ്രശസ്തിയുണ്ടെന്നും ഇത് നിരവധി ദേശീയ, അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയിട്ടുണ്ടെന്നും വെബ്സൈറ്റില്‍ പറയുന്നു. യുണൈറ്റഡ് നേഷന്‍സ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ അഫിലിയേഷനും ഉണ്ട്.
  • 2015ലാണ് അബുദാബിയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് സ്ഥലം വിട്ടുനല്‍കിയത്.  ഓരോ എമിറേറ്റുകളെയും  പ്രതിനിധീകരിക്കുന്ന ഏഴു കൂറ്റന്‍ ഗോപുരങ്ങളാണ് ക്ഷേത്രത്തിന്‍റെ മുഖ്യ ആകര്‍ഷണം. ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നല്‍കിയ  27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചത്. 2018ലാണ് ​ക്ഷേ​ത്ര നി​ര്‍മാ​ണ​ത്തി​ന് ശി​ല​യി​ട്ടത്.

what is baps and the specialties of hindu mandir in abu dhabi

  • 2019 ഡിസംബറിലാണ് ബാപ്സ് ഹിന്ദു മന്ദിറിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്. 32 മീ​റ്റ​ര്‍ ആ​ണ്​ ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​യ​രം. ശി​ലാ​രൂ​പ​ങ്ങ​ൾ കൊ​ണ്ട്​ നി​ർ​മി​ച്ച 96 തൂ​ണു​ക​ളാ​ണ്​ ക്ഷേ​ത്ര​ത്തി​ന​ക​ത്തു​ള്ള​ത്​. ഇ​ന്ത്യ​യി​ൽ നി​ന്നും ഇ​റ്റ​ലി​യി​ൽ നി​ന്നു​മു​ള്ള പിങ്ക് മണല്‍ക്കല്ലും വെള്ള മാര്‍ബിളുമാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. 
  • പി​ങ്ക് മ​ണ​ല്‍ക്ക​ല്ലു​ക​ള്‍ 1000 വ​ര്‍ഷ​ത്തി​ലേ​റെ​ക്കാ​ലം ഈ​ടു നി​ല്‍ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്തുന്നത്. ഭൂ​ക​മ്പ​ങ്ങ​ളി​ൽ നി​ന്നു ​പോ​ലും സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ ക്ഷേ​ത്ര​ത്തി​ന്‍റെ രൂ​പ​ക​ൽ​പ​ന. പു​രാ​ത​ന ഹൈ​ന്ദ​വ ക്ഷേ​ത്ര​ങ്ങ​ളു​ടെ മാ​തൃ​ക​ക​ള്‍ ഉ​ള്‍ക്കൊ​ണ്ടു​ള്ള ക്ഷേ​ത്രത്തിന്‍റെ നിര്‍മ്മാണത്തിന് ഹൈ​ന്ദ​വ പു​രാ​ണ​ങ്ങ​ളു​ടെ​യും ഐ​തി​ഹ്യ​ങ്ങ​ളു​ടെ​യും ക​ഥ​ക​ള്‍ കൊ​ത്തി​യ ക​ല്ലു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ചത്.ആ​ത്മീ​യ​വും സാം​സ്‌​കാ​രി​ക​വു​മാ​യ ആ​ശ​യ​വി​നി​മ​യ​ങ്ങ​ള്‍ക്കു​ള്ള ആ​ഗോ​ള വേ​ദി, സ​ന്ദ​ര്‍ശ​ക കേ​ന്ദ്രം, പ്ര​ദ​ര്‍ശ​ന ഹാ​ളു​ക​ള്‍, പ​ഠ​ന മേ​ഖ​ല​ക​ള്‍, കു​ട്ടി​ക​ള്‍ക്കും യു​വ​ജ​ന​ങ്ങ​ള്‍ക്കു​മു​ള്ള കാ​യി​ക കേ​ന്ദ്ര​ങ്ങ​ള്‍, ഉ​ദ്യാ​ന​ങ്ങ​ള്‍, ജ​ലാ​ശ​യ​ങ്ങ​ള്‍, ഭ​ക്ഷ​ണ​ശാ​ല​ക​ള്‍, ഗ്ര​ന്ഥ​ശാ​ല എന്നിവയും ക്ഷേ​ത്ര​ത്തോ​ട് അ​നു​ബ​ന്ധി​ച്ചുണ്ട്. മ​ഹാ​ഭാ​ര​തം, രാ​മാ​യ​ണം തു​ട​ങ്ങി​യ പു​രാ​ണ​ങ്ങ​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കൊ​പ്പം ബു​ർ​ജ്​ ഖ​ലീ​ഫ, അ​ബൂ​ദ​ബി​യി​ലെ ശൈ​ഖ്​ സാ​യി​ദ്​ മോ​സ്ക്​ ഉ​ൾ​പ്പെ​ടെ​യു​ള്ള യുഎഇ​യി​ലെ പ്ര​മു​ഖ നി​ർ​മി​തി​ക​ളു​ടെ രൂ​പ​ങ്ങ​ളും വെ​ണ്ണ​ക്ക​ല്ലി​ൽ കൊ​ത്തി​യി​ട്ടു​ണ്ട്.

Read Also -  ചതിച്ചതിൽ കൂട്ടുകാരും, വിൽക്കാൻ കൊടുത്ത കാര്‍ വഴി പണി! ജയിലിൽ കഴിഞ്ഞ മലയാളികളടക്കമുള്ള പ്രവാസികൾ നാടണഞ്ഞു

ഫെ​ബ്രു​വ​രി 18 മു​ത​ൽ പൊ​തു ജ​ന​ങ്ങ​ൾ​ക്ക് ക്ഷേത്ര​ സ​ന്ദ​ർ​ശ​നം അ​നു​വ​ദി​ക്കു​മെ​ങ്കി​ലും മാ​ർ​ച്ച്​ ഒ​ന്നു​മു​ത​ലാ​ണ്​ പൂ​ർ​ണമായ തോ​തി​ൽ സ​ന്ദ​ർ​ശ​നം അനുവദിക്കുക. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios