അബുദാബി നിരത്തുകള്‍ക്ക് അലങ്കാരമായി എമിറാത്തി വനിതാ ദിനത്തില്‍ അബായ റാലി

Published : Aug 29, 2022, 07:40 PM ISTUpdated : Aug 29, 2022, 07:44 PM IST
അബുദാബി നിരത്തുകള്‍ക്ക് അലങ്കാരമായി എമിറാത്തി വനിതാ ദിനത്തില്‍ അബായ റാലി

Synopsis

പരിപാടിയുടെ രണ്ടാം പതിപ്പ് ആഘോഷമാക്കി കൊണ്ട് അബായ ധരിച്ച 100 സ്ത്രീകള്‍ വാഹനമോടിച്ച് നടത്തിയ പരേഡ് യാസ് മറീന സര്‍ക്യൂട്ടില്‍ സംഘടിപ്പിച്ചു.

ദുബൈ: സ്ത്രീ ശാക്തീകരണം ആഘോഷിക്കാന്‍ അബായ റാലിയുടെ രണ്ടാം പതിപ്പ്, സ്ത്രീകള്‍ മാത്രം അണിനിരക്കുന്ന കാര്‍ പരേഡ് സംഘടിപ്പിച്ചു. എമിറാത്തി വനിതാ ദിനത്തില്‍ അബുദാബിയിലെ യാസ് മറീന സര്‍ക്യൂട്ടില്‍ സംഘടിപ്പിച്ച പരേഡില്‍ അബായ വസ്ത്രം ധരിച്ച സ്ത്രീകൾ ഓടിച്ച 100 കാറുകൾ അവതരിപ്പിച്ചു.

ഓർബിറ്റ് ഇവന്റ്സ് ആന്‍ഡ് പ്രമോഷന്‍സ്, എമിറേറ്റ്സ് മോട്ടോർ സ്പോർട്സ് ഓർഗനൈസേഷൻറെ (ഇഎംഎസ്ഒ)   പിന്തുണയോടെ  സംഘടിപ്പിച്ച അബായ റാലി,  'അബായയുടെ ശക്തി' പ്രകടമാക്കി. അഭിമാനകരമായ ഒരു പാരമ്പര്യം ഉൾക്കൊള്ളുകയും സംസ്കാരവും യുഎഇയിലെ സ്ത്രീകളുടെ വ്യക്തിത്വവും പ്രതിഫലിപ്പിക്കുന്നത് കൂടിയാണിത്. 

ശൈഖ് ഉബൈദ് ബിൻ സുഹൈൽ അൽ മക്തൂം, ദുബായ് റോയൽ അംഗം കുടുംബം (ഇവന്റിലെ വിശിഷ്ടാതിഥിയായിരുന്നു.) യു.എ.ഇ.യിലെ ഫിലിപ്പൈൻ അംബാസഡർ ഹെയ്‌സിലിൻ ക്വിന്റാന,, ഫിൽപാക് പ്രസിഡന്റ് മർലിൻ മർഫി; യുക്രെയ്നിലെ അംബാസഡറുടെ ഭാര്യ യെവെനിയ യെംഷെനെറ്റ്സ്ക, യു.എ.ഇ., എംബസിയിലെ കൾച്ചറൽ അറ്റാഷെയുടെ ഭാര്യ മെറീന ഫെഡിയാനീന എന്നിവര്‍ പരിപാടിയിൽ പങ്കെടുത്തു. അബുദാബി സാംസ്കാരിക ടൂറിസം വകുപ്പും
ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററും റാലിയുമായി സഹകരിച്ചു.

ഏഴാമത് എമിറാത്തി വനിതാ ദിനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ നിന്നുള്ള ശ്രദ്ധേയരായ 30ഓളം എമിറാത്തി വനിതകൾക്ക് അൽ റഹ ബീച്ച് ഹോട്ടലില്‍ വെച്ച് നടന്ന എമിറാത്തി വുമൺ ഓഫ് അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ചു. അബുദാബി പോലീസ് സേനയിലെ ഏകദേശം 10 വിശിഷ്ട വനിതാ ഓഫീസർമാർ പോലീസ് മേഖലകളിലെ അവരുടെ സമർപ്പണത്തിനും സുരക്ഷാ ജോലി മികവിനും ആദരിക്കപ്പെട്ടു.

റാലിയില്‍ പങ്കെടുത്ത സ്ത്രീകള്‍ക്ക് ആവേശകരമായ ഡ്രൈവിംഗ് അനുഭവമാണ് ലഭിച്ചത്. ഒപ്പം വാര്‍പ്പുമാതൃകകള്‍ തകർത്തുകൊണ്ട് സ്ത്രീകൾക്ക്  ശക്തിയും അഭിലാഷവും സുസ്ഥിരമായ ഭാവിയും കൈവരിക്കാനായെന്നും സംഘാടകർ പറഞ്ഞു. സാഹസികത നിറഞ്ഞ സംരംഭം സ്ത്രീകളുടെ നേട്ടങ്ങളും ശക്തികളും പ്രതിഫലിപ്പിക്കുന്നതായിരുന്നു. 

'എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും യുഎഇയില്‍ ജീവിച്ച ഒരാളെന്ന നിലയില്‍, പ്രചോദനവും ഐക്യവും പ്രകടമാക്കുന്നതും സ്ത്രീകളുടെ നേട്ടങ്ങള്‍ രസകരവും അവിസ്മരണീയവുമായ രീതിയില്‍ ആഘോഷിക്കുന്നതുമായ ഒരു ആശയം സൃഷ്ടിക്കാൻ എനിക്ക് എപ്പോഴും  ആഗ്രഹമുണ്ടായിരുന്നു. അത് അബായ റാലിയായതില്‍ സന്തോഷമുണ്ട്'- ഓര്‍ബിറ്റ് ഇവന്‍റ്സ് ആന്‍ഡ് പ്രൊമോഷന്‍സ്, ഓര്‍ബിറ്റ് ഇവന്‍റ്സ് മാനേജിങ് ഡയറക്ടര്‍ പ്രഗ്ന വയ പറഞ്ഞു. 

'ഒരു സ്ഥാപനമെന്ന നിലയില്‍, വികസനത്തിന് ഫലപ്രദമായ രീതിയില്‍ സംഭാവന നല്‍കാന്‍ അവസരം നല്‍കി കൊണ്ട് സ്ത്രീകളെ ശാക്തീകരിക്കുക എന്ന യുഎഇയിലെ ഭരണനേതൃത്വത്തിന്‍റെ കാഴ്ചപ്പാടുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ് എമിറേറ്റ്സ് ഡ്രൈവിങ് കമ്പനി. എമിറാത്തി സ്ത്രീകളെ
സമൂഹത്തിന്റെ പകുതി എന്ന നിലയിൽ മാത്രമല്ല കാണേണ്ടത്, രാജ്യത്തിന്‍റെ വളര്‍ച്ചയിലും നവോത്ഥാനത്തിലും ഒഴിവാക്കാനാവാത്ത ഭാഗമാണെന്ന് കൂടി തെളിയിച്ചിട്ടുമുണ്ട്'- എമിറേറ്റ്സ് ഡ്രൈവിങ് കമ്പനി സിഇഒ ഖാലിദ് അല്‍ ഷമേലി പറഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സുരക്ഷയുടെ അബുദാബി മോഡൽ, തുടർച്ചയായ പത്താം വർഷവും ഒന്നാമതെത്തി യുഎഇ തലസ്ഥാനം
നാട്ടിൽ സ്കൂട്ടർ ഓടിച്ചുള്ള പരിചയം, ഇപ്പോൾ ബസും ട്രക്കും വരെ വഴങ്ങും! ദുബൈയിലെ എല്ലാ ലൈസൻസുകളും സുജയ്ക്ക് സ്വന്തം