Free Parking : പുതുവര്‍ഷം; അബുദാബിയില്‍ പാര്‍ക്കിങ്, ടോള്‍ സൗജന്യം

By Web TeamFirst Published Dec 31, 2021, 11:09 PM IST
Highlights

മുസഫ വ്യവസായ മേഖലയിലെ പാര്‍ക്കിങ് എം18ലും സൗജന്യ പാര്‍ക്കിങ് അനുവദിക്കും. നിരോധിത മേഖലകളിലോ മറ്റ് വാഹന ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന രീതിയിലോ പാര്‍ക്ക് ചെയ്യരുത്. റെസിഡന്റ് പെര്‍മിറ്റ് പാര്‍ക്കിങില്‍ രാത്രി 9 മണി മുതല്‍ രാവിലെ എട്ട് മണി വരെ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.

അബുദാബി: പുതുവത്സര അവധിയോട്(New Year Holiday) അനുബന്ധിച്ച് അബുദാബിയില്‍ (Abu Dhabi)സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. 2022 ജനുവരി ഒന്ന് ശനിയാഴ്ച മുതല്‍ ജനുവരി രണ്ട് ഞായറാഴ്ച രാവിലെ 7.59 വരെയാണ് സൗജന്യ പാര്‍ക്കിങ്.

മുസഫ വ്യവസായ മേഖലയിലെ പാര്‍ക്കിങ് എം18ലും സൗജന്യ പാര്‍ക്കിങ് അനുവദിക്കും. നിരോധിത മേഖലകളിലോ മറ്റ് വാഹന ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന രീതിയിലോ പാര്‍ക്ക് ചെയ്യരുത്. റെസിഡന്റ് പെര്‍മിറ്റ് പാര്‍ക്കിങില്‍ രാത്രി 9 മണി മുതല്‍ രാവിലെ എട്ട് മണി വരെ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. ജനുവരി രണ്ട് മുതല്‍ ടോള്‍ ഗേറ്റ് പ്രവര്‍ത്തനം പുനരാരംഭിക്കും. രാവിലെ ഏഴ് മുതല്‍ ഒമ്പത് വരെയും വൈകിട്ട് അഞ്ച് മുതല്‍ ഏഴ് വരെയും ടോള്‍ ഗേറ്റ് കടക്കുന്ന വാഹന ഉടമകളില്‍ നിന്നാണ് പണം ഈടാക്കുക. 

പുതുവര്‍ഷാഘോഷം; അബുദാബിയില്‍ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു

 

അബുദാബി: പുതുവര്‍ഷാഘോഷം(New Year) നടത്തുന്ന സ്ഥാപനങ്ങള്‍ക്കും വിനോദ കേന്ദ്രങ്ങള്‍ക്കും കൊവിഡ് സുരക്ഷാ പ്രോട്ടോക്കോള്‍(Covid safety Protocol) പ്രഖ്യാപിച്ച് അബുദാബി സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പ്. ആഘോഷത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ഗ്രീന്‍ പാസ്(Green Pass) നിര്‍ബന്ധമാണ്. 96 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് ഫലവും കൈവശമുണ്ടാകണം.

ആഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ആഘോഷ പരിപാടികളില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകും. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പിസിആര്‍ ടെസ്റ്റ് എടുത്താല്‍ 14 ദിവസത്തേക്ക് അല്‍ ഹൊസ്ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍പാസ് ലഭിക്കും. ഇത് കൂടാതെ 96 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും ഉള്ളവര്‍ക്കാണ് ആഘോഷ പരിപാടികളില്‍ പ്രവേശനം അനുവദിക്കുക.  

പ്രവേശന കവാടത്തില്‍ ഇഡിഇ സ്‌കാനറില്‍ ശരീരോഷ്മാവ് പരിശോധിക്കണം. 60 ശതമാനം ശേഷിയില്‍ മാത്രമെ ആളുകളെ പങ്കെടുപ്പിക്കാവൂ, മാസ്‌കും ഒന്നര മീറ്റര്‍ സാമൂഹിക അകലവും നിര്‍ബന്ധം, കുടുംബാംഗങ്ങള്‍ക്കിടയില്‍ അകലം ആവശ്യമില്ല, പ്രവേശനത്തിനും തിരികെ പോകാനും വ്യത്യസ്ത കവാടം വേണം, ആഘോഷ പരിപാടി നടക്കുന്ന സ്ഥലം അണുവിമുക്തമാക്കണം, സാനിറ്റൈസറുകള്‍ ഭ്യമാക്കണം, മാനദണ്ഡങ്ങള്‍ പാലിക്കുന്നെന്ന് ഉറപ്പാക്കാന്‍ കര്‍മസമിതിയെ നിയോഗിക്കണം എന്നിവയാണ് അധികൃതര്‍ പുറപ്പെടുവിച്ച മറ്റ് നിബന്ധനകള്‍.

 

click me!