
അബുദാബി: അബുദാബി എമിറേറ്റിന് ഇനി സ്വന്തം ഇന്റര്‍നെറ്റ് ഡൊമൈന്‍. ഇനി മുതല്‍ 'ഡോട്ട് അബുദാബി' (.abudhabi) എന്നായിരിക്കും ഇന്റര്‍നെറ്റിലെ അബുദാബിയുടെ മേല്‍വിലാസം. പ്രാദേശികമായും ഇന്താരാഷ്‍ട്ര തലത്തിലും അബുദാബിയെക്കുറിക്കുന്ന ഇന്റര്‍നെറ്റ് വിലാസങ്ങളില്‍ ഇനി പുതിയ ഡൊമൈന്‍ ഉപയോഗിക്കാം.
ടൂറിസം, സാംസ്‍കാരികം, സാമ്പത്തികം തുടങ്ങിയ രംഗങ്ങളിലെല്ലാം പുതിയ ഡൊമൈന്‍ ലഭ്യമാവും. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും തൊഴിലുടമകള്‍ക്കും പ്രാദേശിക ബിസിനസ് അവസരങ്ങളില്‍ താത്പര്യമുള്ള സ്ഥാപനങ്ങള്‍ക്കും അബുദാബിയില്‍ വര്‍ഷാവര്‍ഷം സംഘടിപ്പിക്കപ്പെടുന്ന പരിപാടികള്‍, ഫെസ്റ്റിവലുകള്‍, മേളകല്‍ തുടങ്ങിയവയ്‍ക്കെല്ലാം പുതിയ ഡൊമൈന്‍ ഉപയോഗിക്കാമെന്ന് അബുദാബി ഡിജിറ്റല്‍ അതോരിറ്റി അറിയിച്ചു. അബുദാബിയിലെ എല്ലാ കമ്പനികളോടും തങ്ങളുടെ വെബ്‍സൈറ്റുകള്‍ പുതിയ ഡൊമൈനില്‍ രജിസ്റ്റര്‍ ചെയ്യാനും ഡൊമൈന്‍ നെയിമുകള്‍ സ്വന്തമാക്കാനും അബുദാബി ഡിജിറ്റല്‍ അതോരിറ്റി ചെയര്‍മാന്‍ മുഹമ്മദ് അബ്‍ദുല്‍ഹമീദ് അല്‍ അസ്‍കര്‍ ആഹ്വാനം ചെയ്‍തു. www.nic.abudhabi എന്ന വെബ്‍സൈറ്റ് വഴി ഡൊമൈന്‍ നെയിമുകള്‍ രജിസ്റ്റര്‍ ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam