റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം ചെയ്ത് സൗദി സുപ്രീം കോടതി. നഗ്നനേത്രങ്ങൾ കൊണ്ടോ ദൂരദർശിനി വഴിയോ മാസപ്പിറവി കാണുന്നവർ തൊട്ടടുത്തുള്ള കോടതിയിൽ വിവരം അറിയിച്ച് അവിടെ സാക്ഷ്യം രേഖപ്പെടുത്തണമെന്ന് സുപ്രീം കോടതി അറിയിച്ചു.
റിയാദ്: ചൊവ്വാഴ്ച റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ ആളുകളോട് ആഹ്വാനം ചെയ്ത് സൗദി അറേബ്യയിലെ സുപ്രീം കോടതി. ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം ഹിജ്റ വർഷം 1447 ശഅ്ബാൻ 29 (ഫെബ്രുവരി 17) ചൊവ്വാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാനാണ് ആഹ്വാനം ചെയ്തിട്ടുള്ളത്.
Add Asianetnews as a Preferred Source

നഗ്നനേത്രങ്ങൾ കൊണ്ടോ ദൂരദർശിനി വഴിയോ മാസപ്പിറവി കാണുന്നവർ തൊട്ടടുത്തുള്ള കോടതിയിൽ വിവരം അറിയിച്ച് അവിടെ സാക്ഷ്യം രേഖപ്പെടുത്തണമെന്ന് സുപ്രീം കോടതി അറിയിച്ചു. കോടതിയിൽ നേരിട്ടെത്താൻ പ്രയാസമുള്ളവർക്ക് അടുത്തുള്ള സെൻററുകളുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായം തേടാവുന്നതാണ്.


