ഇനി 'ഫ്രീയായി' ജീവിക്കാം; ബില്ലുകള്‍ ബിഗ് ടിക്കറ്റ് അടയ്‍ക്കും, പുതിയ ആനൂകൂല്യം ഒരാഴ്‍ച മാത്രം

Published : Sep 22, 2021, 03:59 PM IST
ഇനി 'ഫ്രീയായി' ജീവിക്കാം; ബില്ലുകള്‍ ബിഗ് ടിക്കറ്റ് അടയ്‍ക്കും, പുതിയ ആനൂകൂല്യം ഒരാഴ്‍ച മാത്രം

Synopsis

സ്ഥിരം സമ്മാനങ്ങള്‍ക്ക് പുറമെ 'ലിവ് ഫോര്‍ ഫ്രീ' (Live for free Bonanza) എന്ന പേരില്‍ തകര്‍പ്പന്‍ ഓഫറാണ് ബിഗ് ടിക്കറ്റ് ഉപഭോക്താക്കള്‍ക്കായി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

അബുദാബി: മാസാമാസം വാടക കൊടുക്കാന്‍ ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍? വൈദ്യുതിയും വെള്ളവും ഫോണും അടക്കമുള്ളവയുടെ ബില്ലുകള്‍ ഭാരമാവുന്നുണ്ടോ? സാധനങ്ങള്‍ വാങ്ങാന്‍ ഒട്ടേറെ പണം ചെലവഴിക്കേണ്ടി വരുന്നുവെന്ന് സങ്കടപ്പെടാറുണ്ടോ? നാട്ടില്‍ പോകാനുള്ള വിമാന ടിക്കറ്റിന് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടിയിട്ടുണ്ടോ? എന്നാല്‍ ഈ ടെന്‍ഷനുകളില്‍ നിന്നെല്ലാം ഒഴിവായി 'ഫ്രീയായി' ജീവിക്കാന്‍ ഒരു വഴിയൊരുക്കുകയാണ് അബുദാബി ബിഗ് ടിക്കറ്റ്. സ്ഥിരം സമ്മാനങ്ങള്‍ക്ക് പുറമെ 'ലിവ് ഫോര്‍ ഫ്രീ' (Live for free Bonanza) എന്ന പേരില്‍ തകര്‍പ്പന്‍ ഓഫറാണ് ബിഗ് ടിക്കറ്റ് ഉപഭോക്താക്കള്‍ക്കായി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

മലയാളികളടക്കം നിരവധിപ്പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയൊരു ഓഫറാണ് ഇപ്പോഴത്തേത്.  അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാനായി ടിക്കറ്റെടുക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് തങ്ങളുടെ ബില്ലുകളടയ്‍ക്കാന്‍ അഞ്ച് ലക്ഷം ദിര്‍ഹമാണ് ബിഗ് ടിക്കറ്റ് നല്‍കുക. 2+1 ഓഫറില്‍ നറുക്കെടുപ്പിലേക്കുള്ള രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്കാണ് ഈ സമ്മാനത്തിന് അര്‍ഹത. സെപ്‍റ്റംബര്‍ 22 മുതല്‍ 28 വരെ ടിക്കറ്റെടുക്കുന്നവരെ മാത്രം ഉള്‍പ്പെടുത്തി പ്രത്യേക ഇലക്ട്രോണിക് നറുക്കെടുപ്പ് നടത്തും. ഇതില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്കായിരിക്കും അഞ്ച് ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം ലഭിക്കുക.

ഇപ്പോള്‍ ബിഗ് ടിക്കറ്റ് എടുക്കുന്നതു വഴി ഈ വര്‍ഷം ഇനി ബില്ലുകളൊന്നും അടയ്‍ക്കാന്‍ സ്വന്തം വരുമാനത്തില്‍ നിന്ന് പണം ചെലവഴിക്കേണ്ടതില്ലാത്ത ഭാഗ്യവാനായി ഒരുപക്ഷേ നിങ്ങള്‍ക്ക് മാറാനാവുമെന്നും എല്ലാ ഉപഭോക്താക്കള്‍ക്കും വിജയം ആശംസിക്കുന്നുവെന്നും ബിഗ് ടിക്കറ്റ് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അടുത്ത മാസം മൂന്നാം തീയ്യതി നടക്കാനിരിക്കുന്ന ബിഗ് 10 മില്യന്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ ഇതുവരെ വാങ്ങാത്തവര്‍ക്കുള്ള സുവര്‍ണാവസരാണിത്. നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് ഫ്രീയായി ലഭിക്കും. അൂബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അല്‍ഐന്‍ വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് കൗണ്ടറുകള്‍ വഴിയോ അല്ലെങ്കില്‍ www.bigticket.ae എന്ന വെബ്‍സൈറ്റ് വഴിയോ ടിക്കറ്റുകളെടുക്കാം.

  1. സെപ്‍റ്റംബര്‍ 22 ബുധനാഴ്‍ച് (പുലര്‍ച്ചെ 12.01) മുതല്‍ സെപ്‍റ്റംബര്‍ 28 ചൊവ്വാഴ്‍ച (രാത്രി 11.59) വരെയാണ് ഓഫര്‍ കാലാവധി
  2. ഓരോ ടിക്കറ്റിന്റെയും വില 500 ദിര്‍ഹമാണ്. ഓഫര്‍ കാലയളവില്‍ 2+1 ഓഫര്‍ പ്രകാരം രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ പ്രത്യേക ഇലക്ട്രോണിക് നറുക്കെടുപ്പിന് യോഗ്യത നേടും. ഇവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് 500,000 ദിര്‍ഹത്തിന്റെ ഉറപ്പായ സമ്മാനം നല്‍കും.
  3. എല്ലാ ഉപഭോക്താക്കളും ഒക്ടോബര്‍ മൂന്നിന് നടക്കാനിരിക്കുന്ന ബിഗ് 10 മില്യന്‍ സമ്മാനത്തിനും മറ്റ് ഏഴ് ക്യാഷ് പ്രൈസുകള്‍ക്കും യോഗ്യരായിരിക്കും
  4. സെപ്‍റ്റംബര്‍ 29ന് വൈകുന്നേരം അഞ്ച് മണിക്ക് ബിഗ് ടിക്കറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ വഴി വിജയിയെ പ്രഖ്യാപിക്കും.
  5. നറുക്കെടുപ്പില്‍ പങ്കെടുക്കാനായി ടിക്കറ്റ് എടുക്കുമ്പോള്‍ നല്‍കിയ ഫോണ്‍ നമ്പറിലൂടെ വിജയിയെ നേരിട്ട് ബിഗ് ടിക്കറ്റ് അധികൃതര്‍ ബന്ധപ്പെടുകയും ചെയ്യും.
  6. നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രധാനമന്ത്രി മോദിയുടെ സന്ദർശനം; ഇന്ത്യയും ഒമാനും നാല് സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു
ദേശീയ ദിനം ആഘോഷിച്ച് ഖത്തർ, രാജ്യമെങ്ങും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ, പൊതു അവധി