Abu Dhabi Big Ticket: 24 കോടിയുടെ സമ്മാനവുമായി അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് പ്രഖ്യാപിച്ചു

Published : Feb 01, 2022, 01:00 PM ISTUpdated : Feb 01, 2022, 01:05 PM IST
Abu Dhabi Big Ticket: 24 കോടിയുടെ സമ്മാനവുമായി അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് പ്രഖ്യാപിച്ചു

Synopsis

24 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ലഭിക്കുന്നയാളിന് 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കാം. മറ്റ് അഞ്ച് സമ്മാനങ്ങളും മാര്‍ച്ച് മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ വിജയികളെ കാത്തിരിക്കുന്നു.

അബുദാബി: മലയാളികളുള്‍പ്പെടെ നിരവധിപ്പേരെ കോടീശ്വരന്മാരാക്കി മാറ്റിയ അബുദാബി ബിഗ് ടിക്കറ്റ് തങ്ങളുടെ പുതിയ നറുക്കെടുപ്പിന്റെ വിവരങ്ങള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരിയില്‍ ബിഗ് ടിക്കറ്റെടുക്കുന്നവരില്‍ നിന്ന് ഒന്നാം സമ്മാനാര്‍ഹനാവുന്ന ഭാഗ്യവാന് 24 കോടി രൂപയാണ് (1.2 കോടി ദിര്‍ഹം)  ലഭിക്കുക. 10 ലക്ഷം ദിര്‍ഹമാണ് (രണ്ട് കോടി രൂപ) രണ്ടാം സമ്മാനം. മറ്റ് അഞ്ച് സമ്മാനങ്ങളും മാര്‍ച്ച് മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ വിജയികളെ കാത്തിരിക്കുന്നു.

മെഗാ നറുക്കെടുപ്പിലെ സമ്മാനങ്ങള്‍ക്ക് പുറമെ ഫെബ്രുവരി മാസം ബിഗ് ടിക്കറ്റ് എടുക്കുന്ന എല്ലാവര്‍ക്കും ഓരോ ആഴ്‍ചയും 5,00,000 ദിര്‍ഹം (ഒരു കോടി രൂപ) വീതം സ്വന്തമാക്കാന്‍ അവസരമൊരുക്കുന്ന പ്രതിവാര നറുക്കെടുപ്പുകളുമുണ്ടാകും. ബിഗ് ടിക്കറ്റെടുക്കുന്ന എല്ലാ ഉപഭോക്താക്കളും പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ സ്വമേധയാ പങ്കാളികളാവും. അവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായിരിക്കും ഓരോ ആഴ്‍ചയും 5,00,000 ദിര്‍ഹം വീതം ലഭിക്കുക.

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങിയാല്‍ മൂന്നാമതൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. വന്‍തുകയുടെ ക്യാഷ് പ്രൈസുകള്‍ക്ക് പുറമെ മസെറാട്ടിയുടെ ആഡംബര കാര്‍ സമ്മാനം നല്‍കുന്ന ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകളും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. 150 ദിര്‍ഹമാണ് ഡ്രീം കാര്‍ ടിക്കറ്റിന്റെ വില. അതും രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങിയാല്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും.

  • പ്രൊമോഷന്‍ 1 : ഫെബ്രുവരി ഒന്ന് മുതല്‍ ഏഴ് വരെ. നറുക്കെടുപ്പ് ഫെബ്രുവരി 8 ചൊവ്വാഴ്‍ച
  • പ്രൊമോഷന്‍ 2: ഫെബ്രുവരി 8 മുതല്‍ 14 വരെ. നറുക്കെടുപ്പ് ഫെബ്രുവരി 15 ചൊവ്വാഴ്‍ച 
  • പ്രൊമോഷന്‍ 3: ഫെബ്രുവരി 15 മുതല്‍ 21 വരെ. നറുക്കെടുപ്പ് ഫെബ്രുവരി 22 ചൊവ്വാഴ്‍ച
  • പ്രൊമോഷന്‍ 4: ഫെബ്രുവരി 22 മുതല്‍ 28 വരെ. നറുക്കെടുപ്പ് മാര്‍ച്ച് 1 ചൊവ്വാഴ്‍ച.

പ്രൊമോഷന്‍ തീയ്യതികള്‍ക്കിടയില്‍ ഉപഭോക്താക്കള്‍ വാങ്ങുന്ന എല്ലാ ബിഗ് ടിക്കറ്റുകളും തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമായിരിക്കും ഉള്‍ക്കൊള്ളിക്കുക. എല്ലാ ആഴ്‍ചയിലേയും നറുക്കെടുപ്പുകളില്‍ ഈ ടിക്കറ്റുകള്‍ ഉള്‍പ്പെടില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ