
അബുദാബി: മലയാളികളടക്കം നിരവധിപ്പേരെ കോടീശ്വരന്മാരാക്കി മാറ്റിയ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി സ്വന്തമാക്കാന്‍ അവസരം. 'ബിഗ് 10 വീക്കെന്റ് ബോണാന്‍സ' എന്ന പേരില്‍ ഏപ്രില്‍ 10 വെള്ളിയാഴ്ച മുതല്‍ 12 ഞായറാഴ്ച വരെയാണ് ഈ അസുലഭ അവസരം. ഒരു കോടി ദിര്‍ഹം സമ്മാനവുമായി മേയ് മൂന്നിന് നറുക്കെടുക്കുന്ന ദ ബിഗ് 10 സീരീസിലുള്ള 215-ാം നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകളാണ് ഇങ്ങനെ സ്വന്തമാക്കാനാവുന്നത്.
ഓഫര്‍ കാലയളവില്‍ രണ്ട് ടിക്കറ്റുകളെടുക്കുന്നവരില്‍ നിന്ന് നറുക്കെടുത്തായിരിക്കും അഞ്ച് ഭാഗ്യവാന്മാരെ കണ്ടെത്തുക. ഇവര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ കൂടി സൗജന്യമായി ലഭിക്കും. നിലവില്‍ രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് എടുക്കുന്നവര്‍ക്ക് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നുണ്ട്. ഇതിന് പുറമെയായിരിക്കും ഭാഗ്യമുണ്ടെങ്കില്‍ രണ്ട് ടിക്കറ്റുകള്‍ കൂടി സ്വന്തമാക്കാന്‍ അവസരം ലഭിക്കുക. അതായത് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രണ്ടിന് പകരം അഞ്ച് ടിക്കറ്റുകള്‍ ലഭിക്കും. ഏപ്രില്‍ 13ന് വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന നറുക്കെടുപ്പിലൂടെയായിരിക്കും സൗജന്യ ടിക്കറ്റുകള്‍ക്ക് അര്‍ഹരായവരെ കണ്ടെത്തുന്നത്. വെബ്സൈറ്റ് വഴിയും സോഷ്യല്‍ മീഡിയ വഴിയും വിജയികളുടെ വിവരങ്ങള്‍ പ്രഖ്യാപിക്കും. ബിഗ് ടിക്കറ്റ് മില്യനര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ക്ക് മാത്രമായിരിക്കും ഈ ഓഫര്‍. ഡ്രീം കാര്‍ പ്രൈസിനായുള്ള ടിക്കറ്റുകള്‍ക്ക് ഇവ ബാധകമല്ല.
വിശദ വിവരങ്ങള്‍ ഇങ്ങനെ
ബിഗ് ടിക്കറ്റിന്റെ നിബന്ധനകളും വ്യവസ്ഥകളും ഈ ഓഫറിന് ബാധകമായിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam