
അബുദാബി: പരിമിത കാലത്തേക്കുള്ള 'റെഡ് വീക്ക് ബിഗ് ക്യാഷ് ഗിവ് എവേ' സമ്മാന പദ്ധതിയുമായി അബുദാബി ബിഗ് ടിക്കറ്റ്. 2021 നവംബര്‍24 മുതല്‍ ഏഴ് ദിവസത്തേക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കാനായി 2 + 1 ഓഫറില്‍ ടിക്കറ്റുകള്‍ വാങ്ങുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ദിവസവും 1,00,000 ദിര്‍ഹം (20 ലക്ഷം ഇന്ത്യന്‍ രൂപ) സമ്മാനം നല്‍കുന്നതാണ് പദ്ധതി. നവംബര്‍ 24 മുതല്‍ 30 വരെ രണ്ട് ബിഗ് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നതിന് പുറമെ ഒരു ലക്ഷം ദിര്‍ഹത്തിനായുള്ള പ്രതിദിന ഇലക്ട്രോണിക് നറുക്കെടുപ്പില്‍ ഉള്‍പ്പെടുകയും ചെയ്യും.
ഓഫര്‍ കാലയളവില്‍ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഒരു കോടി ദിര്‍ഹം (20 കോടി ഇന്ത്യന്‍ രൂപ) സമ്മാനം ലഭിക്കുന്ന ബിഗ് 10 മില്യന്‍ നറുക്കെടുപ്പിലും പങ്കെടുക്കാനുള്ള അവസരമുണ്ട്. ഡിസംബര്‍ മൂന്നിനാണ് ഈ നറുക്കെടുപ്പ് നടക്കുക.
എത്രയും വേഗം ബിഗ് ടിക്കറ്റ് വാങ്ങി 1,00,000 ദിര്‍ഹത്തിന്റെ പ്രതിദിന സമ്മാനത്തിന് അര്‍ഹരാവാനുള്ള സുവര്‍ണാവസരമാണിതെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. പുതിയ സമ്മാന പദ്ധതിയിലൂടെ ഉപഭോക്താക്കള്‍ക്ക് വിജയികളാവാനുള്ള കൂടുതല്‍ അവസരങ്ങളാണ് ബിഗ് ടിക്കറ്റ് ഒരുക്കുന്നത്. ബിഗ് ടിക്കറ്റിലെ എല്ലാ സമ്മാനങ്ങളും ഉറപ്പുള്ളതാണ്.
അടുത്ത മാസം നടക്കാനിരിക്കുന്ന ബിഗ് 10 മില്യന്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റിന് നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അല്‍ ഐന്‍ വിമാനത്തവളത്തിലെയും ബിഗ് ടിക്കറ്റ് സ്റ്റോറുകളോ അല്ലെങ്കില്‍ www.bigticket.ae എന്ന വെബ്‍സൈറ്റോ സന്ദര്‍ശിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam