അദാനിയുടെ മൂന്ന് കമ്പനികളില്‍ യുഎഇയില്‍ നിന്ന് 200 കോടി ഡോളറിന്റെ നിക്ഷേപമെത്തുന്നു

Published : Apr 08, 2022, 02:26 PM ISTUpdated : Apr 08, 2022, 02:32 PM IST
 അദാനിയുടെ മൂന്ന് കമ്പനികളില്‍ യുഎഇയില്‍ നിന്ന് 200 കോടി ഡോളറിന്റെ നിക്ഷേപമെത്തുന്നു

Synopsis

അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്, അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് എന്നീ കമ്പനികളില്‍ 38.5 ബില്യണ്‍ രൂപയുടെ ഓഹരികള്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ് കമ്പനി നേടും.

അബുദാബി: പ്രമുഖ ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിയുടെ മൂന്ന് കമ്പനികളില്‍ അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ് കമ്പനി ഏകദേശം 200 കോടി ഡോളറിന്‍റെ നിക്ഷേപം നടത്തി. എമിറാത്തി പബ്ലിക് ജോയിന്റ് സ്‌റ്റോക്ക് കമ്പനിക്ക് ഓഹരികള്‍ നല്‍കികൊണ്ട് 77 ബില്യണ്‍ രൂപ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് സമാഹരിക്കുമെന്ന് 'ബ്ലൂംബര്‍ഗ്' റിപ്പോര്‍ട്ട് ചെയ്തു.

അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്, അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് എന്നീ കമ്പനികളില്‍ 38.5 ബില്യണ്‍ രൂപയുടെ ഓഹരികള്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ് കമ്പനി നേടും. അടുത്ത 10 വര്‍ഷത്തില്‍ ഗ്രീന്‍ എനര്‍ജി മേഖലയില്‍ 70 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനാണ് അദാനി ഗ്രൂപ്പ് താല്‍പ്പര്യപ്പെടുന്നത്. ആവശ്യമായ അനുമതികള്‍ ലഭിച്ചാല്‍ ഒരു മാസത്തിനകം ഈ ഇടപാടുകള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

അബുദാബി: സാല്‍മൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യം സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കിന്‍ഡര്‍ സര്‍പ്രൈസ് ചോക്കലേറ്റ് യുഎഇയിലും ഖത്തറിലും പിന്‍വലിക്കുന്നതായി ചോക്കലേറ്റിന്റെ നിര്‍മ്മാതാക്കളായ ഫെററോ. കിന്‍ഡര്‍ ചോക്കലേറ്റുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയിലാണ് ബാക്ടീരിയ സാന്നിധ്യം സംശയിക്കുന്നത്. എന്നാല്‍ യുഎഇയിലും ഗള്‍ഫ് മേഖലയിലുമുള്ള കിന്‍ഡര്‍ സര്‍പ്രൈസ് ചോക്കലേറ്റുകളില്‍ സാല്‍മൊണെല്ല പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി ഉറപ്പാക്കി. ഫെററോ എന്ന ഇറ്റാലിയന്‍ കമ്പനി നിര്‍മ്മിക്കുന്ന ചോക്ലേറ്റാണ് കിന്റര്‍ സര്‍പ്രൈസ്. 

'ഫെററോയെ സംബന്ധിച്ചിടത്തോളം ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന. ബെല്‍ജിയം ഫാക്ടറിയില്‍ നിര്‍മ്മിച്ച കിന്‍ഡര്‍ ഉല്‍പ്പന്നങ്ങളില്‍ സാല്‍മൊണെല്ല സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തതായി യൂറോപ്പില്‍ നിന്നും വരുന്ന വാര്‍ത്തകളെ കണക്കിലെടുത്ത്, ജിസിസിയിലെ ഒരു ഉല്‍പ്പന്നത്തിലും സാല്‍മൊണെല്ല സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ജിസിസിയിലെ ഉപഭോക്താക്കള്‍ക്ക് ഫെററോ ഗള്‍ഫ് വീണ്ടും ഉറപ്പു നല്‍കുന്നു'- കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ഫെററോ, എട്ട് ഫാക്ടറികളില്‍ നിര്‍മ്മിച്ച് ജിസിസിയില്‍ വിതരണം ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങളിലും ഒരെണ്ണം മാത്രമാണ് ബെല്‍ജിയത്തിലെ ഫാക്ടറിയില്‍ നിര്‍മ്മിക്കുന്നത്- ഇത് ലാര്‍ജ് കിന്‍ഡര്‍ സര്‍പ്രൈസ് മാക്‌സി 100 ജിആര്‍ എന്ന ഉല്‍പ്പന്നമാണ്. 'മുന്‍കരുതല്‍ നപടിയെന്ന രീതിയില്‍, ഫെററോ ഗള്‍ഫ് ബെല്‍ജിയം ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന കിന്‍ഡര്‍ സര്‍പ്രൈസ് മാക്‌സി 100 ജിആര്‍ ഉല്‍പ്പന്നത്തിന്റെ 2022 ഒക്ടോബര്‍ 1 വരെ കാലാവധിയുള്ള പ്രത്യേക ബാച്ചുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളിലാണ് ഈ ഉല്‍പ്പന്നത്തിന്റെ പ്രത്യേക ബാച്ചുകള്‍ പിന്‍വലിക്കുന്നത്'- കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. 

കിന്‍ഡര്‍ ഉല്‍പ്പന്നങ്ങളുള്‍പ്പെടെ ഫെററോയുടെ മറ്റ്  ഉല്‍പ്പന്നങ്ങളെയൊന്നും ഈ തീരുമാനം ബാധിച്ചിട്ടില്ല. പിന്‍വലിച്ച ഉല്‍പ്പന്നം വിപണിയില്‍ ലഭ്യമല്ലെന്ന് ഉറപ്പാക്കാനായി റീട്ടെയ്‌ലര്‍മാരുമായി ബന്ധപ്പെടുകയാണെന്നും ഈ പ്രത്യേക ഉല്‍പ്പന്നം നിങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍ അത് ഉപയോഗിക്കരുതെന്നും ഫെററോ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ