നിയന്ത്രണമുള്ള ഗുളിക ഉപയോഗിച്ചയാള്‍ക്ക് യുഎഇയില്‍ മൂന്ന് വര്‍ഷം തടവ്

By Web TeamFirst Published Dec 20, 2018, 9:28 PM IST
Highlights


യുഎയില്‍ ട്രമഡോള്‍ ഗുളികയുടെ ഉപയോഗത്തിന് കര്‍ശന നിയന്ത്രണമുണ്ട്. ഡോക്ടറുടെ കുറിപ്പുള്ളവര്‍ക്ക് അതത് അളവില്‍ മാത്രമേ ഇത് ലഭ്യമാവുകയുള്ളൂ. നേരത്തെ ഒരു അപകടത്തില്‍ പരിക്കേറ്റ ഇയാള്‍ക്ക് ആ സമയത്ത് ഡോക്ടര്‍മാര്‍ ട്രമഡോള്‍ ഗുളിക നല്‍കിയിരുന്നു. 

അബുദാബി: യുഎഇയില്‍ കര്‍ശന നിയന്ത്രണമുള്ള ഗുളിക നിയമവിരുദ്ധമായി ഉപയോഗിച്ചയാള്‍ക്ക് മൂന്ന് വര്‍ഷം തടവും 20,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. ഏഷ്യക്കാരനായ തൊഴിലാളിക്കും ഇയാള്‍ക്ക് അനധികൃതമായി ഗുളിക നല്‍കിയ സ്ഥാപനത്തിനെതിരെയും അബുദാബി ഫെഡറല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. വേദനാസംഹാരിയായി ഉപയോഗിക്കുന്ന ട്രമഡോള്‍ ഗുളികയാണ് ഇയാള്‍ ഉപയോഗിച്ചത്.

യുഎയില്‍ ട്രമഡോള്‍ ഗുളികയുടെ ഉപയോഗത്തിന് കര്‍ശന നിയന്ത്രണമുണ്ട്. ഡോക്ടറുടെ കുറിപ്പുള്ളവര്‍ക്ക് അതത് അളവില്‍ മാത്രമേ ഇത് ലഭ്യമാവുകയുള്ളൂ. നേരത്തെ ഒരു അപകടത്തില്‍ പരിക്കേറ്റ ഇയാള്‍ക്ക് ആ സമയത്ത് ഡോക്ടര്‍മാര്‍ ട്രമഡോള്‍ ഗുളിക നല്‍കിയിരുന്നു. എന്നാല്‍ അസുഖം ഭേദമായ ശേഷവും ഇയാള്‍ ഇതിന്റെ ഉപയോഗം നിര്‍ത്തിയില്ല. സ്ഥിരമായി മരുന്ന് വാങ്ങിയിരുന്ന ഫാര്‍മസികളില്‍ നിന്ന് പിന്നീട് ഇവ കിട്ടാതായപ്പോള്‍ പിന്നീട് മരുന്നുകള്‍ വിതരണം ചെയുന്ന സ്ഥാപനവുമായി ബന്ധപ്പെട്ടു.  ഇവിടെ നിന്ന് വലിയ അളവില്‍ ഗുളിക വാങ്ങി ഇയാള്‍ സംഭരിച്ച് വെച്ച് ഉപയോഗിച്ചുവെന്നാണ് കേസ്.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അബുദാബി പൊലീസ് ഇയാളെ ദിവസങ്ങളോളം നിരീക്ഷിച്ചിരുന്നു. പിന്നീടാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ വീട്ടിലും വാഹനത്തിലും ഗുളികകള്‍ സൂക്ഷിച്ചുവെച്ചിരുന്നത് പൊലീസ് പിടിച്ചെടുത്തിരുന്നു. 

click me!