
അബുദാബി: അബുദാബിയില്‍ 16 വയസില്‍ താഴെയുള്ള സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് (Students below 16 years) കൊവിഡ് പരിശോധനയില്‍ (Covid Test) ഇളവ്. അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജ്യുക്കേഷന്‍ ആന്റ് നോളജ് (Abu Dhabi Department of Education and Knowledge) ആണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇനി മുതല്‍ 28 ദിവസത്തില്‍ ഒരിക്കല്‍ വീതം കൊവിഡ് പി.സി.ആര്‍ പരിശോധന (Covid PCR Test) നടത്തിയാല്‍ മതിയാവും.
നേരത്തെ 14 ദിവസത്തിലൊരിക്കല്‍ കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തണമെന്നായിരുന്നു നിബന്ധന. ഇതില്‍ മാറ്റം വരുത്തിയാണ് പരിശോധന നാല് ആഴ്‍ചയില്‍ ഒരിക്കല്‍ മതിയെന്ന തീരുമാനം പ്രഖ്യാപിച്ചത്. അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജ്യുക്കേഷന്‍ ആന്റ് നോളജ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ എല്ലാ സ്വകാര്യ, ചാര്‍ട്ടര്‍ സ്‍കൂളുകളിലേക്കും അയച്ചു. അതേസമയം 16 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‍കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകളില്‍ ഹാജരാവാന്‍ 14 ദിവസത്തിലൊരിക്കല്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാണ്. ഇതിന് പുറമെ 16 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ ഇതുവരെ കൊവിഡ് വാക്സിന്‍ എടുത്തിട്ടില്ലെങ്കിലോ അല്ലെങ്കില്‍ വാക്സിനേഷനില്‍ ഇളവ് ലഭിച്ചിട്ടുണ്ടെങ്കിലോ ഏഴ് ദിവസത്തിലൊരിക്കല്‍ കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തണം.
അബുദാബിയില്‍ അഞ്ച് സ്‍കൂളുകള്‍ കൂടി ബ്ലൂ ടിയര്‍ പദവിയിലെത്തിയതായി നേരത്തെ അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജ്യുക്കേഷന്‍ ആന്റ് നോളജ് അറിയിച്ചിരുന്നു. സ്‍കൂളുകളില്‍ നേരിട്ട് ഹാജരായി പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളില്‍ 85 ശതമാനം പേരും വാക്സിനെടുത്ത് കഴിയുമ്പോഴാണ് ഈ പദവി ലഭിക്കുക. ഈ വര്‍ഷം ജനുവരിയിലാണ് വാക്സിനേഷന്‍ ഊര്‍ജിതമാക്കുകയെന്ന ലക്ഷ്യത്തോടെ ഇത്തരമൊരു സംവിധാനം നടപ്പാക്കി തുടങ്ങിയത്. എമിറേറ്റിലെ നാല് ശതമാനം സ്വകാര്യ സ്‍കൂളുകളാണ് നിലവില്‍ ഈ പദവിയിലുള്ളത്. 8.8 ശതമാനം സ്‍കൂളുകള്‍ ഗ്രീന്‍ കാറ്റഗറിയിലും 19.8 ശതമാനം സ്‍കൂളുകള്‍ യെല്ലോ വിഭാഗത്തിലുമാണ്. ഓറഞ്ച് വിഭാഗത്തിലാണ് നിലവില്‍ 67.4 ശതമാനം സ്‍കൂളുകളും ഉള്‍പ്പെടുന്നത്.
ദുബൈ: ദുബൈ ഡിസൈന്‍ ഡിസ്‍ട്രിക്റ്റില്‍ (Dubai Design Districts) കാറിന് തീപിടിച്ചു. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കിയെന്നും (Put out car fire) ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും (No injuries reported) സിവില്‍ ഡിഫന്‍സ് (Dubai Civil defence അറിയിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയ്‍ക്ക് 12.53നായിരുന്നു തീപിടുത്തമുണ്ടായ വിവരം അറിയിച്ചുകൊണ്ടുള്ള എമര്‍ജന്‍സി ഫോണ്‍ കോള്‍ ദുബൈ സിവില്‍ ഡിഫന്‍സിന്റെ കമാന്റ് റൂമില്‍ ലഭിച്ചത്. വിവരം സബീല്‍ ഫയര്‍ സ്റ്റേഷനിലേക്ക് കൈമാറുകയും നാല് മിനിറ്റിനുള്ളില്‍ അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തുകയും ചെയ്‍തു. 1.19ന് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായും തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ദുബൈ സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ