
അബുദാബി: അബുദാബിയില്‍ രണ്ട് ഡയറ്ററി സപ്ലിമെന്റുകള്‍ നിരോധിച്ചുകൊണ്ട് ആരോഗ്യ വകുപ്പ് അറിയിപ്പ് പുറപ്പെടുവിച്ചു. ഇവ ഉപയോഗിക്കരുതെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. 'മോണ്‍സ്റ്റര്‍ റാബിറ്റ് ഹണി', 'കിങ് മൂഡ്' എന്നീ സപ്ലിമെന്റുകളാണ് നിരോധിച്ചത്.
ഈ ഡയറ്ററി സപ്ലിമെന്റുകള്‍ നിലവില്‍ ഉപയോഗിച്ചവര്‍ക്ക് എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ പ്രകടമാവുന്നുണ്ടെങ്കില്‍ എത്രയും വേഗം മെഡിക്കല്‍ സഹായം തേടണമെന്ന് പൊതുജനങ്ങളോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ ഉത്പന്നങ്ങളുടെ പാക്കേജില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത ഘടകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുള്ളതായി ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവ നിരോധിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഘടകങ്ങള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളവയുമാണെന്ന് അധികൃതര്‍ അറിയിച്ചു.
Read also: ഷാർജയിൽ മലകയറ്റത്തിനിടെ തലയടിച്ചു വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ