യുഎഇ വഴി കടത്താന്‍ ശ്രമിച്ച 231 കിലോ ഹെറോയിന്‍ പിടികൂടി

Published : Jan 06, 2019, 03:43 PM IST
യുഎഇ വഴി കടത്താന്‍ ശ്രമിച്ച 231 കിലോ ഹെറോയിന്‍ പിടികൂടി

Synopsis

മയക്കുമരുന്ന് കടത്തുന്നതായി വ്യക്തമായപ്പോള്‍ ബോട്ട് എത്തിച്ചേരുന്ന രാജ്യത്തെ അധികൃതര്‍ക്ക് തങ്ങള്‍ വിവരം കൈമാറുകയായിരുന്നുവെന്ന് അബുദാബി പൊലീസ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മക്തൂം അലി അല്‍ ഷരീഫി അറിയിച്ചു. 

അബുദാബി: യുഎഇ വഴി കടത്താന്‍ ശ്രമിച്ച 231 കിലോ ഹെറോയിന്‍ പിടികൂടിയതായി അബുദാബി പൊലീസ് അറിയിറിച്ചു. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മത്സ്യബന്ധന ബോട്ടില്‍ രഹസ്യ അറ നിര്‍മ്മിച്ചാണ് മറ്റൊരു രാജ്യത്തേക്ക് ഇവ കടത്താന്‍ ശ്രമിച്ചത്.

മയക്കുമരുന്ന് കടത്തുന്നതായി വ്യക്തമായപ്പോള്‍ ബോട്ട് എത്തിച്ചേരുന്ന രാജ്യത്തെ അധികൃതര്‍ക്ക് തങ്ങള്‍ വിവരം കൈമാറുകയായിരുന്നുവെന്ന് അബുദാബി പൊലീസ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മക്തൂം അലി അല്‍ ഷരീഫി അറിയിച്ചു. തുടര്‍ന്ന് മയക്കുമരുന്ന് ശേഖരവും കടത്തിയവരെയും പിടികൂടാന്‍ കഴിഞ്ഞു. രാജ്യത്തിന്റെ അതിര്‍ത്തിക്കപ്പുറത്തേക്ക് വരെ എത്തുന്ന ജാഗ്രതയാണ് ഇത്തരം വസ്തുക്കള്‍ പിടികൂടുന്നതിലേക്ക് നയിച്ചതെന്നും മക്തൂം അലി അല്‍ ഷരീഫി പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, കനത്ത മഴയും കാറ്റും മൂലം നിരവധി വിമാനങ്ങൾ റദ്ദാക്കി, അറിയിപ്പുമായി എമിറേറ്റ്സ്
യുഎഇയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്, ദുബൈയിൽ വർക്ക് ഫ്രം ഹോം