
അബുദാബി: ക്രിമനല്‍ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ അത്യാധുനിക ക്വാഡ് ബൈക്ക് രംഗത്തിറക്കി അബുദാബി പൊലീസ്. നിയമംലംഘിച്ച് പായുന്ന വാഹനങ്ങളെ പിന്തുടര്‍ന്ന് പിടികൂടാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുകയെന്ന് പൊലീസ് അറിയിച്ചു. പൊലീസിനെ വെട്ടിച്ച് റോഡില്‍ നിന്ന്മാറി മരുഭൂമിയിലൂടെയും ഒറ്റപ്പെട്ട മറ്റ് പ്രദേശങ്ങളിലൂടെയും കുതിച്ചുപായുന്നവരെ പിടികൂടാന്‍ ക്വാഡ് ബൈക്ക് പിന്നാലെയെത്തും.
പ്രതികൂലമായ കാലാവസ്ഥയിലും ദുര്‍ഘടമായ ഭൂപ്രദേശങ്ങളിലും ഇതിന് അനായാസം സഞ്ചരിക്കാനാവും. സ്മാര്‍ട്ട് ക്യാമറയും ഇലക്ട്രോണിക് ചിപ്പുകളും ഘടിപ്പിച്ച വാഹനം വഴി വിവരങ്ങള്‍ ശേഖരിക്കാനും ഇവ മറ്റിടങ്ങളിലേക്ക് കൈമാറാനും സാധിക്കും. യുഎഇയുടെ ഇന്നവേഷന്‍ മാസാചരണത്തിന്റെ ഭാഗമായിക്കൂടിയാണ് പുതിയ തരത്തിലുള്ള പട്രോള്‍ വാഹനം രംഗത്തിറക്കിയതെവന്ന് ട്വിറ്ററിലൂടെ അബുദാബി പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam