ലോക കേരളസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി യുഎഇയിലെത്തി

Published : Feb 13, 2019, 12:50 PM IST
ലോക കേരളസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി യുഎഇയിലെത്തി

Synopsis

ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നടക്കുന്ന സമ്മേളനത്തിൽ ലോക കേരള സഭയുടെ ഏഴ് ഉപ സമിതികൾ തയ്യാറാക്കിയ ശുപാർശകളിൽമേലുള്ള ചർച്ചകൾ നടക്കുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 

ദുബായ്: ലോക കേരളസഭയുടെ മിഡില്‍ ഈസ്റ്റ് റീജ്യണല്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലെത്തി. ഫെബ്രുവരി 15, 16 തീയ്യതികളില്‍ ദുബായില്‍ വെച്ചാണ് കേരള സഭയുടെ പ്രഥമ മിഡിൽ ഈസ്റ്റ് റീജിണൽ സമ്മേളനം നടക്കുന്നത്.

ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ നടക്കുന്ന സമ്മേളനത്തിൽ ലോക കേരള സഭയുടെ ഏഴ് ഉപ സമിതികൾ തയ്യാറാക്കിയ ശുപാർശകളിൽമേലുള്ള ചർച്ചകൾ നടക്കുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. പ്രവാസികളുടെ പ്രശ്നങ്ങളും ക്ഷേമവും മുൻനിർത്തിയുള്ള സമഗ്രമായ ചർച്ചകളാണ് രണ്ടുദിവസങ്ങളിലായി നടക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതാദ്യമായാണ് ലോക കേരള സഭയുടെ റീജിണൽ സമ്മേളനം നടക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന 5 സ്വകാര്യ നഴ്‌സറികൾ മന്ത്രാലയം കണ്ടെത്തി, കർശന നടപടി ആവശ്യപ്പെട്ട് കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയം
അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വ്യാജൻ, ആയിരത്തിലധികം ഉൽപ്പന്നങ്ങൾ കുവൈത്തിൽ പിടികൂടി