
അബുദാബി: ഗതാഗത നിയമങ്ങള്‍ (Traffic laws) ലംഘിച്ചും അശ്രദ്ധമായും വാഹനം ഓടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി പൊലീസ് (Abu dhabi police). ഇത്തരം പ്രവണതകള്‍ ഗുരുതരമായ റോഡ് അപകടങ്ങള്‍ക്ക് (Road accidents) കാരണമാവുമെന്നും റോഡില്‍ എപ്പോഴും ജാഗ്രത പാലിക്കണമെന്നും പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
ഗതാഗത നിയമ ലംഘനങ്ങളും റോഡിലെ അശ്രദ്ധയും എങ്ങനെ ദുരന്തങ്ങള്‍ക്ക് കാരണമാവുമെന്ന് ബോധ്യപ്പെടുത്താന്‍ ചില അപകടങ്ങളുടെ വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ അബുദാബി പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. റോഡിലെ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കാന്‍ ഗതാഗത നിയമങ്ങള്‍ എപ്പോഴും പാലിക്കണമെന്നും പൊലീസ് ഓര്‍മപ്പെടുത്തുന്നു. നിരീക്ഷണ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടിട്ടുള്ളത്. ഡ്രൈവര്‍മാരുടെ അശ്രദ്ധ കാരണം അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ സംഭവിച്ച അപകടങ്ങളാണ് ഇവ. ഗുരുതരമായി പരിക്കേറ്റവരെ പാരാമെഡിക്കല്‍ ജീവനക്കാരെത്തി സ്‍ട്രച്ചറുകളില്‍ ആംബുലന്‍സുകളിലേക്ക് മാറ്റുന്നതും വീഡിയോയില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam