പൊലീസിന്റെ കൈയില്‍ നിന്നും മഞ്ഞക്കാര്‍ഡ് കിട്ടും; പ്രവാസികള്‍ സൂക്ഷിക്കുക

Published : Sep 13, 2018, 11:34 PM ISTUpdated : Sep 19, 2018, 09:25 AM IST
പൊലീസിന്റെ കൈയില്‍  നിന്നും മഞ്ഞക്കാര്‍ഡ് കിട്ടും; പ്രവാസികള്‍ സൂക്ഷിക്കുക

Synopsis

എന്നാല്‍ നിയമം ലംഘിച്ച് മഞ്ഞക്കാര്‍ഡും വാങ്ങി പോകാമെന്ന് വിചാരിക്കേണ്ടതില്ല. കുറ്റത്തിന്റെ തോത് അനുസരിച്ച് പിഴയും അടയ്ക്കേണ്ടി വരും. കുറ്റം ആവര്‍ത്തിക്കാതിരിക്കാനുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് ഈ മഞ്ഞക്കാര്‍ഡ്.

അബുദാബി: നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് മഞ്ഞക്കാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് അബുദാബി പൊലീസ്. എമിറേറ്റിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് മഞ്ഞക്കാര്‍ഡും ആവഷ്കരിച്ചിരിക്കുന്നത്. സ്കൂളുകള്‍ക്ക് സമീപം നിയമം ലംഘിക്കുന്നവരെ കൈയ്യോടെ പിടികൂടി മഞ്ഞക്കാര്‍ഡ് നല്‍കാനാണ് തീരുമാനം.

എന്നാല്‍ നിയമം ലംഘിച്ച് മഞ്ഞക്കാര്‍ഡും വാങ്ങി പോകാമെന്ന് വിചാരിക്കേണ്ടതില്ല. കുറ്റത്തിന്റെ തോത് അനുസരിച്ച് പിഴയും അടയ്ക്കേണ്ടി വരും. കുറ്റം ആവര്‍ത്തിക്കാതിരിക്കാനുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് ഈ മഞ്ഞക്കാര്‍ഡ്. ഒപ്പം ഉദ്ദ്യോഗസ്ഥര്‍ നിയമലംഘനങ്ങളെപ്പറ്റി വിശദീകരിച്ച് നല്‍കുകയും ചെയ്യും. ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കാണ് ഇത്തരത്തിലുള്ള ബോധവത്കരണം നല്‍കുന്നതെന്ന് അബുദാബി ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം തലവന്‍ കേണല്‍ അഹ്‍മദ് ഖാദിം അല്‍ ഖുബൈസി അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭീകരപ്രവർത്തനങ്ങൾ; മൂന്ന് തീവ്രവാദികളുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കി
ദമ്മാമിലെ ഏറ്റവും വലിയ വിനോദ നഗരം, വിസ്മയലോകം തുറന്ന് ഗ്ലോബൽ സിറ്റി