വാഹനങ്ങളില്‍ വലിയ ശബ്ദത്തില്‍ 'പാട്ട് കേള്‍ക്കുന്നവര്‍' സൂക്ഷിക്കുക; യുഎഇയില്‍ ഈ ശീലത്തിന് വലിയ വില കൊടുക്കേണ്ടിവരും

By Web TeamFirst Published Dec 15, 2019, 5:23 PM IST
Highlights

ജനവാസ മേഖലകളിലും മറ്റും ഇത്തരത്തില്‍ വാഹനങ്ങളില്‍ നിന്ന് അമിത ശബ്ദമുണ്ടാക്കുന്നവരെക്കുറിച്ച് നിരവധിപ്പേര്‍ പരാതിപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 

അബുദാബി: വാഹനങ്ങളില്‍ അമിതമായ ശബ്ദത്തില്‍ പാട്ട് വെയ്ക്കുകയോ വലിയ ശബ്ദമുണ്ടാക്കുകയോ ചെയ്യുന്നവരില്‍ നിന്ന് 400 ദിര്‍ഹം (7600ലധികം ഇന്ത്യന്‍ രൂപ) പിഴ ഈടാക്കുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഇതോടൊപ്പം ഡ്രൈവര്‍മാര്‍ക്ക് നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

ജനവാസ മേഖലകളിലും മറ്റും ഇത്തരത്തില്‍ വാഹനങ്ങളില്‍ നിന്ന് അമിത ശബ്ദമുണ്ടാക്കുന്നവരെക്കുറിച്ച് നിരവധിപ്പേര്‍ പരാതിപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. റോഡില്‍ വാഹനങ്ങളുമായി അഭ്യാസം നടത്തിയും നിയമവിരുദ്ധമായ ഘടകങ്ങള്‍ വാഹനങ്ങള്‍ ഘടിപ്പിച്ചും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവരുണ്ട്. അനുവദനീയമായതിനേക്കാള്‍ ഉയര്‍ന്ന ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങള്‍ക്ക് ഫെഡറല്‍ ട്രാഫിക് നിയമത്തിലെ ഇരുപതാം വകുപ്പ് പ്രകാരം 2000 ദിര്‍ഹം പിഴയും ഡ്രൈവര്‍ക്ക് 12 ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. ഇത്തരത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്നവരെ കണ്ടാല്‍  പൊതുജനങ്ങള്‍ 999 എന്ന നമ്പറില്‍ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.

click me!