
അബുദാബി: മിനാ സായിദില്‍ 144 നിലകളുമായി തലയുയര്‍ത്തി നിന്നിരുന്ന നാല് കെട്ടിടങ്ങള്‍ നിലംപരിശായത് 10 സെക്കന്റുകള്‍ കൊണ്ട്. 165 മീറ്റര്‍ വീതം ഉയരമുണ്ടായിരുന്ന നാല് ടവറുകളാണ് നിയന്ത്രിത സ്‍ഫോടനത്തിലൂടെ സെക്കന്റുകള്‍ കൊണ്ട് പൊളിച്ചുമാറ്റിയത്. ഇതോടെ ലോകത്തില്‍ തന്നെ ഇത്തരത്തില്‍ പൊളിച്ചുമാറ്റപ്പെടുന്ന ഏറ്റവും ഉയരമുള്ള കെട്ടിടമെന്ന ഖ്യാതിയും മിനാ പ്ലാസക്ക് സ്വന്തം.
വെള്ളിയാഴ്‍ച രാവിലെയായിരുന്നു നിയന്ത്രിത സ്‍ഫോടനം. മോഡോണ്‍ പ്രോപ്പര്‍ട്ടീസ് എന്ന സ്ഥാപനത്തിനായിരുന്നു ഇതിന്റെ ചുമതല. 6000 കിലോഗ്രാം സ്‍ഫോടക വസ്‍തുക്കള്‍ ഉപയോഗിച്ചായിരുന്നു 'കണ്‍ട്രോള്‍ഡ് ഇംപ്ലോഷന്‍' നടത്തിയത്. കെട്ടിടം നിലനിന്നിരുന്ന 30 ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലം ഇനി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന സുപ്രധാന കേന്ദ്രമായി രൂപം മാറും.
നിയന്ത്രിത സ്‍ഫോടനം വിജയികരമായി പൂര്‍ത്തിയായ ഉടന്‍ അബുദാബി മീഡിയാ ഓഫീസും മുനിസിപ്പാലിറ്റീസ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് വകുപ്പും ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. സ്‍ഫോടക വസ്‍തുക്കളുപയോഗിച്ച് തകര്‍ക്കുന്ന ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് മോഡോണ്‍ പ്രോപ്പര്‍ട്ടീസിന് സ്വന്തമായി.
വ്യാഴാഴ്‍ച വൈകുന്നേരം തന്നെ പ്രദേശത്തെ കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടിയിരുന്നു. വെള്ളിയാഴ്‍ച വൈകുന്നേരം വരെ ഈ നില തുടര്‍ന്നു. പ്ലാസ്റ്റിക് എക്സ്പ്ലോസീവുകളും ഡിറ്റനേറ്റര്‍ കോഡുകളുമായി സ്‍ഫോടനത്തിന് ഉപയോഗിച്ചത്. കൂടുതല്‍ സുരക്ഷിതമായതിനാലാണ് പ്ലാസ്റ്റിക് എക്സ്പ്ലോസീവുകള്‍ തെരഞ്ഞെടുത്തത്. നേരത്തെ യുഎഇയിലെത്തിച്ച ഈ സ്‍ഫോടക വസ്‍തുശേഖരം അബുദാബി പൊലീസിന്റെയും സിവില്‍ ഡിഫന്‍സിന്റെയും കസ്റ്റഡിയിലായിരുന്നു.
വീഡിയോ കാണാം...
"
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam